നാടിനെ ആശങ്കയിലാഴ്‌ത്താൻ പൊളിവചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണമെന്ന് മുഖ്യ മന്ത്രി ' ഓണക്കാലത്തും ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാതെ സംസ്ഥാനത്തെ സാക്ഷരതാ പ്രേരക് മാർ, 250 ദിനങ്ങൾ പിന്നിട്ട് സെക്രട്ടറിയേറ്റ് പടിക്കലെ സമരം "

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഓണക്കാലം വറുതിയുടേത് ആകുമോയെന്ന് ചിലർ സംശയിച്ചെന്നും നാടിനെ ആശങ്കയിലാഴ്‌ത്താൻ പൊളിവചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രയാസം അനുഭവിക്കുന്നവർ ഓണം ആഘോഷിക്കണമെന്ന് കരുതി സർക്കാർ ഇടപെട്ട് 18,000 കോടി ചെലവിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൻ നടൻ ഫഹദ് ഫാസിൽ, നർത്തകി മല്ലിക സാരാഭായി എന്നിവർ മുഖ്യാതിഥികളായി. ഓഗസ്റ്റ് 2 വരെയാണ് തലസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ നടക്കുക.

സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഉത്സവമായ ഓണത്തിന് ചാരുതയേറ്റാന്‍ വിപുലമായ ആഘോഷ പരിപാടികളാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാന നഗരത്തിലും മറ്റു ജില്ലകളിലുമായി എഴ് ദിവസം വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളൊരുക്കിയിട്ടുണ്ട്.

ഓരോ ജില്ലയുടെയും സാംസ്കാരികവും ചരിത്രപരവുമായ സവിശേഷതകളോടെ ഒരുക്കിയിട്ടുള്ള വേദികള്‍ തനത് കേരളീയ കലാരൂപങ്ങള്‍ക്കും ജനപ്രിയ കലാവതരണങ്ങള്‍ക്കും സാക്ഷ്യം വഹിക്കും. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമാണ് എല്ലാ ജില്ലകളിലും ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !