ലക്നൗ: മകന്റെ ഭാര്യയെ ശല്യം ചെയ്ത ഭര്‍ത്താവിനെ 40കാരി കഴുത്തുമുറിച്ച് കൊന്നു. ലൈംഗികാതിക്രമത്തില്‍ നിന്ന് 18 വയസുള്ള മരുമകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് 40കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആദ്യം അജ്ഞാതനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് എന്നാണ് കുടുംബം മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഭാര്യ മിത്ലേഷ് ദേവിയെ ചോദ്യം ചെയ്തപ്പോള്‍ മൊഴിയിലെ പൊരുത്തക്കേടുകള്‍ പൊലീസിന് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യ കുറ്റസമ്മതം നടത്തിയതെന്നും പൊലീസ് പറയുന്നു.
നാലുമക്കളുടെ അമ്മയാണ് മിത്ലേഷ് ദേവി.പതിവായി തന്നെ ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടെന്ന് മിത്ലേഷ് ദേവി മൊഴി നല്കി. മരുമകളെ തന്റെ ഒപ്പം കിടക്കാന്‍ പ്രേരിപ്പിക്കണമെന്ന് പറഞ്ഞ് ഭര്‍ത്താവ് നിര്‍ബന്ധിക്കാറുണ്ടെന്നും ദാര്യ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
സംഭവദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഭര്‍ത്താവ്, വീടിന് വെളിയില്‍ കിടന്നുറങ്ങുമ്പോഴാണ് കൊലപാതകം നടത്തിയത്. അരിവാള്‍ ഉപയോഗിച്ച് ഭര്‍ത്താവിന്റെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയത്.
മരുമകളെ ഭര്‍ത്താവില്‍ നിന്ന് രക്ഷിക്കുന്നതിനായാണ് കൃത്യം നിര്‍വഹിച്ചതെന്നും മിത്ലേഷ് ദേവി മൊഴി നല്കി. ഭാര്യയ്ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.