അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ താരങ്ങളെ അഭിനന്ദിച്ച് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരും അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അവാര്‍ഡ് ജേതാക്കളുടെ പേര് പരാമര്‍ശിച്ചുകൊണ്ടാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്.ഏല്ലാ ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കും തന്റെ അഭിനന്ദനം എന്നാണ് മമ്മുട്ടി കുറിച്ചിരിക്കുന്നത്. ‘ഹോം’, ‘നായാട്ട്’, ‘ചവിട്ട്’, ‘മൂന്നാം വളവ്’, ‘കണ്ടിട്ടുണ്ട്’, ‘ആവാസവ്യൂഹം’ എന്നിവയുടെ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വിഷ്ണു മോഹനും ഇന്ദ്രന്‍സിനും മലയാള സിനിമയെ അഭിമാനഭരിതമാക്കിയതിന് അഭിനന്ദനങ്ങള്‍ എന്നും മമ്മൂട്ടി കുറിച്ചു.
ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുന്നുവെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. അല്ലു അര്‍ജുനയും ഇന്ദ്രന്‍സിനെയും വിഷ്ണു മോഹനെയും ഷാഹി കബിറിനെയും പേരെടുത്ത് അഭിനന്ദിച്ച മോഹന്‍ലാല്‍ ‘ആര്‍ആര്‍ആര്‍’, ‘റോക്കട്രി’ എന്നീ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരേയും അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.