ബീഹാർ: രാഹുല്‍ ഗാന്ധിയ്ക്കെതിരെ ഫ്ളൈയിങ് കിസ് ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. നീതു സിങ്.
രാഹുലിന് പെണ്‍കുട്ടികളെ കിട്ടാന്‍ ബുദ്ധിമുട്ടില്ലെന്നും നിരവധി ചെറുപ്പക്കാരികളായ പെണ്‍കുട്ടികളുള്ളപ്പോള്‍ രാഹുലെന്തിന് 50 വയസുള്ളവര്‍ക്ക് ഫ്ളൈയിങ് കിസ് കൊടുക്കണമെന്നായിരുന്നു നീതു സിങിന്റെ പ്രതികരണം. പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി. രംഗത്തെത്തി.ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു നീതുസിങിന്റെ വിവാദ പരാമര്‍ശം. ഞങ്ങളുടെ നേതാവ് രാഹുലിന്റെ സംബന്ധിച്ചിടത്തോളം പെണ്‍കുട്ടികള്‍ക്ക് ക്ഷാമമൊന്നുമില്ല.
അദ്ദേഹത്തിന് ഫ്ളൈയിങ് കിസ് കൊടുക്കണമെങ്കില്‍ തന്നെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ക്ക് കൊടുത്താല്‍ പോരെ. 50 കഴിഞ്ഞവര്‍ക്ക് കൊടുക്കേണ്ട കാര്യമെന്താണ്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്.- നീതു സിങ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ദുര്‍നടപടികളെ പ്രതിരോധിക്കാന്‍ സ്ത്രീവിരുദ്ധ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആളുകളുണ്ടെന്ന് ബി.ജെ.പി. വക്തമാവ് ഷെഹ്സാദ് പൂനാവാല അഭിപ്രായപ്പെട്ടു.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ശേഷം രാഹുല്‍ ഗാന്ധി ഭരണപക്ഷത്തെ സ്ത്രീ അംഗങ്ങള്‍ക്കുനേരെ ഫ്ളൈയിങ് കിസ്സ് ആഗ്യം കാട്ടിയെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം.
വിഷയത്തില്‍ മന്ത്രിമാരായ സ്മൃതി ഇറാനി, ശോഭാ കരന്തലജെ എന്നിവരുടെ നേതൃത്വത്തില്‍ 20 വനിതാ എം.പി.മാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.