കൊച്ചിയിൽ വീണ്ടും ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം

കൊച്ചി: കൊച്ചിയിൽ വീണ്ടും ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. ആലുവ കുട്ടമ്മശ്ശേരി സ്വദേശിയായ ബിലാലിനെയാണ് (21) ഒരുസംഘം ആളുകൾ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഇന്നലെ രാത്രിയാണ് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിൽ യുവാവിന് സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അ‌ഞ്ചുപേരെ ആലുവ പോലീസ് അറസ്റ്റ്ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ആഫ്രിക്കയിലെ സ്വർണഖനിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ബിലാലിന്റെ പിതാവ് അ‌ഷറഫ് പ്രതികളിൽനിന്ന് ഒരു കോടിയിലേറെ രൂപ വാങ്ങിയിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നുമാണ് പോലീസ് പറയുന്നത്.

തട്ടിക്കൊണ്ടുപോയ ശേഷം മകനെ വിട്ടുകിട്ടണമെങ്കിൽ പണം തിരികെ നൽകണമെന്ന് പ്രതികൾ അ‌ഷറഫിനോട് ആവശ്യപ്പെടുകയായിരുന്നു. അ‌ഷറഫ് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അ‌ന്വേഷണത്തിൽ ആലപ്പുഴയിൽനിന്നും പോലീസ് പ്രതികളെ പിടികൂടി. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !