പ്ലാശനാൽ എൽപി സ്കൂൾ കോമ്പൗണ്ട് വാൾ നിർമ്മാണത്തിൽ വ്യാപക അഴിമതിയും ക്രമക്കേടുമെന്ന് ആരോപണം.

ഈരാറ്റുപേട്ട .തലപ്പലം ഗ്രാമപഞ്ചായത്തിൽ പ്ലാശനാൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് എൽ പി സ്കൂളിന്റെ കോമ്പൗണ്ട് വാൾ നിർമ്മാണത്തിൽ വലിയ തോതിലുള്ള ക്രമക്കേട് ആണ് നടന്നിരിക്കുന്നത് എന്ന്  ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറിയും തലപ്പലം ഗ്രാമപഞ്ചായത്ത് മെമ്പറുമായ സതീഷ് തലപ്പലം ആരോപിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ്  സ്കൂളിൽ നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 

എന്നാൽ ഒരിക്കലും ആവശ്യമില്ലാത്ത രീതിയിലുള്ള കോൺക്രീറ്റിംഗ് വർക്കുകൾ ആണ് അവിടെ നടക്കുന്നതെന്നും' കോൺക്രീറ്റുകൾ വർക്കുകൾ വലിയ ലാഭമെന്നിരിക്കെ ഇത്തരത്തിൽ നിർമ്മാണം നടത്തി പണം തട്ടാനുള്ള ആസൂത്രിത നീക്കമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുണമേന്മയുള്ള സിമന്റ് കട്ട ഉപയോഗിച്ച് കോമ്പൗണ്ട് ഭിത്തി നിർമ്മിക്കാം എന്നിരിക്കെ ഇത്തരത്തിൽ വലിയ കോൺക്രീറ്റ് വർക്കുകൾ നടത്തുന്നത് ഒരിക്കലും ആവശ്യമില്ലാത്തതാണെന്നും അത് വളരെ ഉയരത്തിൽ കെട്ടി നിർത്തിയിരിക്കുന്ന സ്കൂളിന്റെ മുറ്റം ഇടിഞ്ഞു പോകാനുള്ള സാധ്യത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു നിർമ്മാണ പ്രവർത്തനത്തനങ്ങളുടെ കാര്യങ്ങളും രക്ഷാകർതൃ സംഘടനയും മറ്റു കമ്മിറ്റി അംഗങ്ങളും അറിഞ്ഞിട്ടില്ലന്നും സതീഷ് പറഞ്ഞു,

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തികൾ നിർത്തിവെച്ച് പ്രശ്നത്തിൽ ഉചിതമായ പരിഹാരം കണ്ടില്ലങ്കിൽ ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും സതീഷ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !