പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യു.​എ.​ഇ-കേ​ര​ള ക​പ്പ​ല്‍ സര്‍വി​സ് സജീവ ചർച്ചയാകുന്നു

യു.​എ.​ഇ: പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യു.​എ.​ഇ-കേ​ര​ള ക​പ്പ​ല്‍ സര്‍വി​സ് shipping comചര്‍ച്ചസജീവമാകുന്നു.

ഗ​ള്‍ഫ് പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ല്‍ വാ​നോ​ളം പ്ര​തീ​ക്ഷ ഉ​യ​ര്‍ത്തുകയാണ് ഈ പരിശ്രമം. മ​ല​ബാ​റി​ന്‍റെ വി​ക​സ​ന​ത്തി​നും പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ലു​മി​ട​പെ​ട്ട് കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​ല​ബാ​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍സി​ലാ​ണ് (എം.​ഡി.​സി) യു.​എ.​ഇ കേ​ര​ള യാ​ത്രാ ക​പ്പ​ല്‍ ആ​വ​ശ്യ​വു​മാ​യി സ​ജീ​വ​മാ​യി മു​ന്നി​ലു​ള്ള​ത്.

ക​പ്പ​ല്‍ ക​മ്പ​നി​ക​ളു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യ എം.​ഡി.​സി പ്ര​തി​നി​ധി​ക​ള്‍ കേ​ന്ദ്ര, സം​സ്ഥാ​ന അ​ധി​കൃ​ത​ര്‍ക്ക് യു.​എ.​ഇ കേ​ര​ള ക​പ്പ​ല്‍ സ​ർ​വി​സി​ന്‍റെ സാ​ധ്യ​ത പ​ഠ​ന റി​പ്പോ​ര്‍ട്ടു​ക​ള്‍ സ​മ​ര്‍പ്പി​ച്ചി​രു​ന്നു. വി​മാ​ന ക​മ്പ​നി​ക​ള്‍ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ര്‍ത്തി​യും അ​ധി​കൃ​ത​ര്‍ക്ക് നി​വേ​ദ​ന​ങ്ങ​ള്‍ സ​മ​ര്‍പ്പി​ച്ചും ന്യാ​യ​മാ​യ വി​മാ​ന നി​ര​ക്കി​നു​വേ​ണ്ടി പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ള്‍ കാ​ല​ങ്ങ​ളാ​യി രം​ഗ​ത്തു​ണ്ട്.

നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ ചാര്‍ട്ടേഡ് വി​മാ​ന സ​ര്‍വി​സു​ക​ളെ​ക്കു​റി​ച്ചുള്ള ചര്‍ച്ച​ക​ളും ന​ട​ക്കും. എ​ന്നാ​ല്‍, ബ​ദ​ല്‍ യാ​ത്ര മാ​ര്‍ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ചു​വ​ടു​ക​ള്‍ പ​ല​തി​ലും ഉദ്യോഗസ്ഥ തലത്തിൽ എത്തുമ്പോൾ മുടങ്ങാറാണ് ​പതി​വ്. 2001ല്‍ ​ബ​ഹ്റൈ​ൻ-​ദോ​ഹ-​ദു​ബൈ-​കൊ​ച്ചി ക​പ്പ​ല്‍ സ​ര്‍വി​സ് ന​ട​ത്തി​യി​രു​ന്നു.

വ​ലി​യ ക​പ്പ​ലി​ല്‍ 1500 പേ​രാ​ണ് അ​ന്ന് യാ​ത്ര​ക്കാ​രാ​യു​ണ്ടാ​യി​രു​ന്ന​ത്. കേ​ന്ദ്ര ​സം​സ്ഥാ​ന​സര്‍ക്കാ​രുക​ളു​ടെ അ​നു​മ​തി​യാ​ണ് ഗ​ള്‍ഫ് സെ​ക്ട​റി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​പ്പ​ല്‍​സർ​വി​സ് തു​ട​ങ്ങു​ന്ന​തി​നു​ള്ള ആദ്യ ഘട്ടം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !