രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ് വിഷയത്തിൽ കോൺഗ്രസ്' ട്രഷറി ബെഞ്ചിനു നേർക്കാണ് രാഹുല്‍ ആംഗ്യം കാണിച്ചതെന്ന് പ്രതികരണം.

ന്യൂഡൽഹി; രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയെന്ന ബിജെപി വനിതാ എംപിമാരുടെ പരാതിയിൽ പ്രതികരണവുമായി കോൺഗ്രസ്. പാർലമെന്റിലെ ട്രഷറി ബെഞ്ചിനു നേർക്കാണ് രാഹുല്‍ ആംഗ്യം കാണിച്ചതെന്നും ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ല അത് ചെയ്തതെന്നും കോൺഗ്രസ് വ്യക്തമാക്കി.

‘‘രാഹുലിന്റെ ആംഗ്യത്തിനു പിന്നിൽ മോശമായി ഒന്നുമില്ല. എല്ലാവരെയും സഹോദരങ്ങളായാണ് അദ്ദേഹം കാണുന്നത്. സ്മൃതി ഇറാനിക്ക് നേരെയോ ഏതെങ്കിലും ഒരു പ്രത്യേക എംപിക്കോ മന്ത്രിക്കോ നേരെയോ അദ്ദേഹം ആംഗ്യം കാണിച്ചിട്ടില്ല.’’ എന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഉത്തരേന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാഹുൽ തന്റെ പ്രസംഗം പൂർത്തിയാക്കിയതിനു പിന്നാലെ, സ്മൃതി ഇറാനി അവിശ്വാസ പ്രമേയത്തിനെതിരെ പ്രസംഗം ആരംഭിച്ചു. പിന്നാലെ, രാഹുൽ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് ആരോപണം. ബിജെപി വനിതാ എംപിമാര്‍ സ്പീക്കർ ഓം ബിർലയ്ക്കാണ് പരാതി നൽകിയത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !