കൊച്ചി;കോട്ടയംചങ്ങനാശേരി സ്വദേശിനി കൊച്ചി ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിലുള്ള ഓയോ റൂമിൽ കുത്തേറ്റ് മരിച്ചു.പൊറ്റക്കുഴി റോഡിലെ മസ്‌ജിദ് ലെയ്‌നിൽ ഓയോ ഹോട്ടലിലെ മുറിയിൽ ബുധൻ രാത്രി 10.30നാണ് സംഭവം. ഇവിടെ കെയർടേക്കറായ നൗഷീദ് തർക്കത്തിനിടെ രേഷ്‌മയെ കുത്തുകയായിരുന്നുവെന്ന് എറണാകുളം നോർത്ത് പൊലീസ് പറഞ്ഞു.
കഴുത്തിന് കുത്തേറ്റ രേഷ്‌മ സംഭവസ്ഥലത്തുതന്നെ മരിച്ചു.മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.രേഷ്മ എറണാകുളത്ത് ലാബ് അറ്റെൻഡറായി ജോലി ചെയ്യുകയായിരുന്നു.
കൊലപാതക കാരണം വ്യക്തമല്ല.പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നൗഷീദ് പറയുന്നതെന്ന് പൊലീസ് പറഞ്ഞു.സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്നുവർഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടുദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് ആദ്യം പറഞ്ഞത്.
പിന്നീട് രേഷ്‌മ ബുധനാഴ്‌ചയാണ് കൊച്ചിയിലേക്ക് വന്നതെന്നും പറഞ്ഞു. ഹോട്ടലിലെ മറ്റൊരു ജീവനക്കാരനാണ് കൺട്രോൾ റൂമിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി നൗഷീദിനെ കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യംചെയ്യൽ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.