തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷയില്‍ കോപ്പിയടിക്ക് പിടിയിലായവർ പരീക്ഷയ്ക്ക് എത്തിയത് മറ്റ് രണ്ട് പേർക്കായി.
കോപ്പിയടിക്ക് പുറമെ ആൾമാറാട്ടവും നടന്നുവെന്നാണ് കണ്ടെത്തൽ. ഹരിയാന സ്വദേശികളായ സുമിത് കുമാർ, സുനില്‍ എന്നിവരാണ് തിരുവനന്തപുരത്തു നിന്ന് കഴിഞ്ഞ ദിവസം പിടിയിലായത്.
വി.എസ്.സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ക്രമക്കേടുകള്‍ നടത്തിയ ഇവരെ കോട്ടൻഹില്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും നിന്നാണ് പിടി കൂടിയത്. ഹെഡ്‌സെറ്റും മൊബൈല്‍ഫോണും വെച്ചായിരുന്നു കോപ്പിയടി.ചോദ്യപേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്‌സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു. മ്യൂസിയം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അറസ്റ്റിലായവർ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണെന്നും മുൻപും ആൾമാറാട്ടം നടത്തിയിട്ടുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം. ഇതിനു പിന്നിൽ ഹരിയാന കേന്ദ്രീകരിച്ചുള്ള വൻ സംഘമാണെന്നും പൊലീസ് പറയുന്നു.
തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കിയേക്കും.പിടിയിലായ സുമിത് കുമാറും സുനിലും അപേക്ഷകരല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അപേക്ഷകർക്കു വേണ്ടി ആൽമാറാട്ടം നടത്തിയാണ് ഇരുവരും പരീക്ഷയ്ക്ക് എത്തിയത്.
അപേക്ഷകരുടെ മൊബൈൽ ഫോൺ ഉൾപ്പടെ ഇവർ കൈവശം വെച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു. സുനിലിനെ മ്യൂസിയം പൊലീസും സുനിത്തിനെ മെഡിക്കൽ കോളേജ് പൊലീസുമാണ് കസ്റ്റഡിയിലെടുത്തത്.
പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് ആൾമാറാട്ടവും കോപ്പിയടിയും നടന്നത്. പെട്ടെന്ന് ആർക്കും മനസിലാകാത്ത തരത്തിലുള്ള വലുപ്പം കുറഞ്ഞ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റാണ് ഇവർ ചെവിയിൽ വെച്ചിരുന്നത്. സുനിൽ എഴുതിയ 75 ചോദ്യങ്ങൾക്കും ശരിയായ ഉത്തരമാണ് എഴുതിയതെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.