" കോട്ടയത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർ കർഷകന്റെ പുരയിടത്തിലെ വാഴക്കൈ മുറിച്ചു മാറ്റി 'പ്രകോപിതനായ കർഷകൻ ഓഫീസിലെത്തി തിരിച്ചു വെട്ടി കണക്ക് തീർത്തു "

കുമരകം : കെഎസ്ഇബി ടച്ചിങ് വെട്ടുന്നതിനിടെ വാഴക്കൈ മുറിച്ചു മാറ്റിയതിൽ പ്രകോപിതനായ വീട്ടുടമ ചെങ്ങളത്തെ കെഎസ്ഇബി ഓഫിസിനു മുന്നിലെ മാവും പ്ലാവും വെട്ടി നശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെയാണു സംഭവം. ചെങ്ങളം സബ് സ്റ്റേഷനു സമീപത്തെ കെഎസ്ഇബി അയ്മനം സെക്‌ഷൻ ഓഫിസിലേക്കു വെല്ലുവിളിയുമായി വന്ന വീട്ടുടമ ഇവിടെ ഏതാനും മാസം മുൻപു വച്ചുപിടിപ്പിച്ച 3 മാവും ഒരു പ്ലാവും നശിപ്പിക്കുകയായിരുന്നു.

കരിപ്പൂത്തട്ട് നൂറ്റിമുപ്പത് പാടശേഖരത്തെ പുറം ബണ്ട് ഭാഗത്തു ലൈനിലേക്കു മുട്ടി നിൽക്കുന്ന വൃക്ഷ ശിഖരങ്ങൾ രാവിലെ കെഎസ്ഇബി ജോലിക്കാർ വെട്ടി. പുറം ബണ്ടിൽ താമസിക്കുന്ന ആളുടെ വാഴക്കൈയും ഇതിൽപെട്ടു. ഈ സമയത്തു വീട്ടുടമ സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധിച്ചില്ല. കെഎസ്ഇബി പൊലീസിൽ പരാതി നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !