ഡബ്ലിൻ :ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഏപ്രിൽ മാസം മുതൽ ജൂൺ വരെയുള്ള കാലയളവിൽ അയർലണ്ടിൽ പരസ്യം ചെയ്ത വാടക 2.4% വർദ്ധിച്ചതായി റിപ്പോർട്ടുകൾ.
പ്രോപ്പർട്ടി ലിസ്റ്റിംഗ് വെബ്‌സൈറ്റ് Daft.ie പ്രകാരം, രണ്ടാം പാദത്തിൽ ദേശീയ വിപണിയിലെ ശരാശരി വാടക 1,800 യൂറോയിൽ താഴെയാണ്. കഴിഞ്ഞ വർഷം ഇതേ ഇതേ സമയം നിലവിൽ ഉണ്ടായിരുന്നതിനേക്കാൾ 10.7% കൂടുതലാണ് ഇപ്പോൾ ഓപ്പൺ മാർക്കറ്റിൽ ആവശ്യപ്പെടുന്ന വാടകയെന്ന് അയർലണ്ട് വൃത്തങ്ങൾ അറിയിച്ചു. 2020 ന്റെ ആദ്യ പാദത്തിലെ ശരാശരി വാടക 1,387 യൂറോയായിരുന്നു എന്നാൽ-രണ്ടാം പാദത്തിൽ ഡബ്ലിനിലെയും മറ്റിടങ്ങളിലെയും ട്രെൻഡുകൾ തമ്മിൽ വലിയ തോതിലുള്ള വ്യത്യാസം റിപ്പോർട്ടിൽ കണ്ടെത്തിയതായി പറയുന്നു. ഡബ്ലിനിലെ വാടകനിരക്കിൽ ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ വെറും 0.3% വർധനയുണ്ടായി.
എന്നാൽ ഡബ്ലിന് പുറത്ത്, വർദ്ധന 4.3% ആണ്. ഇത് 2006-ൽ ഡാഫ്റ്റ് ഡാറ്റ കംപൈൽ ചെയ്യാൻ തുടങ്ങിയതിന് ശേഷം രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും വലിയ ത്രൈമാസ വർദ്ധനവാണ്.മറ്റ് പ്രധാന നഗരങ്ങളായ കോർക്ക്, ഗാൽവേ, ലിമെറിക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിലും ഏപ്രിൽ-ജൂൺ മാസങ്ങളിൽ വാടക നിരക്ക് വളരെയധികം ഉയർന്നു.കോർക്ക് നഗരത്തിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.4% ഉയർന്ന് 1,793 യൂറോ ആയിരുന്നു. അതേസമയം ഗാൽവേ നഗരത്തിൽ ശരാശരി വാടക 12.2% വർധിച്ച് €1,867 ആയി. ലിമെറിക്കിലെ വർദ്ധനവ് 11.5% ആണ്. വാട്ടർഫോർഡിൽ നിരക്ക് 12.1% വർധിച്ച് 1,471 യൂറോയിലും എത്തി.
ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ 10.7% കൂടുതലാണ് ഇപ്പോൾ ഓപ്പൺ മാർക്കറ്റിൽ ആവശ്യപ്പെടുന്ന വാടക. വാടക വസ്‌തുക്കളുടെ ലഭ്യത, സപ്ലൈ കുറയുന്നതും ഡിമാൻഡ് ശക്തവുന്നതും, വിലകൾ വർദ്ധിക്കുന്നതിനുള്ള കാരണമാണ്.
എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി, വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണം നേരിയ തോതിൽ വർധിച്ചതിന്റെ സൂചനകളുണ്ടെന്ന് ഡാറ്റ കാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.