കൊച്ചി: കാലാവസ്ഥ വ്യതിയാനം മൂലം ചെങ്കണ്ണും ചിക്കൻ പോക്സും വ്യാപകമാകുന്നു. കാലം തെറ്റിയും നില്ക്കുന്ന ചൂടാണ് ഈ രണ്ട് അസുഖങ്ങളും വ്യാപകമാകാൻ കാരണമാകുന്നതെന്നാണ് സൂചന.
ജില്ലയില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി നിരവധിപേര്‍ ചെങ്കണ്ണ് ബാധിച്ച് ചികിത്സ തേടിയെത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമൂലം കൂടുതല്‍ പേരിലേക്ക് പകരുന്നു.ജില്ലയുടെ പലഭാഗങ്ങളിലും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടൊപ്പമാണ് ചിക്കൻപോക്സും വ്യാപകമാകുന്നത്. രണ്ടും സാംക്രമിക രോഗങ്ങളായതിനാല്‍ ദിനംപ്രതി ഇത് ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. നേത്ര പടലത്തിലുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് രോഗത്തിന് കാരണം. ബാക്ടീരിയ മൂലമോ വൈറ്റസ് മൂലമോ ഇത്തരം അണുബാധയുണ്ടാകും. വേരിസെല്ലസോസ്റ്റര്‍ എന്ന വൈറസാണ് ചിക്കൻപോക്സ് പരത്തുന്നത്. ചൂടുകാലമാണ് രണ്ട് രോഗങ്ങളുടെയും വ്യാപനകാലം. രോഗിയുടെ വായില്‍ നിന്നും മൂക്കില്‍ നിന്നുമുളള സ്രവങ്ങളാണ് ചിക്കൻപോക്സ് പരത്തുന്നത്. കൂടാതെ സ്പര്‍ശനം വഴിയും ചുമ, തുമ്മല്‍ വഴിയും രോഗം പകരുന്നുണ്ട്.
ചിക്കൻപോക്സ്
ലക്ഷണങ്ങള്‍
പനി
കുമിളകള്‍ പ്രത്യക്ഷപ്പെടുക
ചൊറിച്ചില്‍
പ്രതിരോധ മാര്‍ഗങ്ങള്‍
മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക
കുരുക്കള്‍ രൂപപ്പെട്ട് ആറ് മുതല്‍ 10 ദിവസം വരെ രോഗം പരത്തുമെന്നതിനാല്‍ ഈ കാലയളവില്‍ സ്കൂള്‍, ജോലിസ്ഥലം അടക്കമുള്ള സമ്ബര്‍ക്കം ഒഴിവാക്കണം
കുരുക്കള്‍ പൊട്ടിക്കാതിരിക്കുക
പോഷക ഭക്ഷണം കഴിക്കുക
പച്ചക്കറികള്‍ കൂടുതലായി കഴിക്കുക
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
വൈദ്യസഹായം തേടുക
വിശ്രമിക്കുക
ഇക്കാര്യം ശ്രദ്ധിക്കാം:
ഗര്‍ഭത്തിന്റെ ഒമ്പത് മുതല്‍ 16 വരെയുള്ള ആഴ്ചയില്‍ മാതാവിന് ചിക്കൻ പോക്സ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് സങ്കീര്‍ണതകളുണ്ടാക്കാറുണ്ട്. ചിക്കൻപോക്സിനൊപ്പം ന്യുമോണിയ കൂടി ബാധിക്കുന്നത് രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ചിക്കൻ പോക്സ് സങ്കീര്‍ണതകള്‍ സൃഷ്ടിക്കാറുണ്ട്.
ചെങ്കണ്ണ്
ലക്ഷണങ്ങള്‍
കണ്ണില്‍ ചൊറിച്ചില്‍
കണ്പോളകളിലെ തടിപ്പ്
കണ്ണുകള്‍ക്ക് ചുവപ്പ് നിറം
പീളകെട്ടല്‍
തലവേദന
വെളിച്ചമടിക്കുമ്പോഴുള്ള അസ്വസ്ഥത
കണ്ണിനുള്ളിലെന്തോ പോയ അവസ്ഥ
പ്രതിരോധ മാര്‍ഗങ്ങള്‍
സ്വയം ചികിത്സ ഒഴിവാക്കി കൃത്യമായ വൈദ്യ സഹായം തേടുക
കണ്ണിനും ശരീരത്തിനും വിശ്രമം നല്‍കുക
ശരിയായി ഉറങ്ങുക
ടി.വി, കമ്ബ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുക
ചൂടുവെള്ളമുപയോഗിച്ച് കണ്പോളകള് വൃത്തിയാക്കുക
വെള്ളം നന്നായി കുടിക്കുക
പകരാതിരിക്കാൻ
ചെങ്കണ്ണ് ബാധിച്ചവര്‍ പ്ലെയിൻ കണ്ണടകളോ, കൂളിങ് ഗ്ലാസോ ഉപയോഗിക്കുക
രോഗം ബാധിച്ചയാളുമായി അടുത്ത സമ്ബര്‍ക്കം ഒഴിവാക്കുക
രോഗി ഉപയോഗിച്ച സാമഗ്രികള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക
കണ്ണില്‍ സ്പര്‍ശിച്ചാല്‍ -കൈ വൃത്തിയാക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.