പഴങ്ങളോ പച്ചക്കറികളോ വാങ്ങുമ്ബോള്‍ അതിന്റെ മുകളില്‍ സ്റ്റിക്കറുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തായിരിക്കും ഇതിന് പിന്നിലെ കാരണം എന്ന് എപ്പോഴെങ്കിലും ആലോചിച്ച് നോക്കിയോ?
അറിയാം പഴങ്ങളിലെയും പച്ചക്കറിയിലെയും ഈ സ്റ്റിക്കര്‍ കോഡുകളെ കുറിച്ച്. പി.എല്‍.യു കോഡ് അഥവാ പ്രൈസ്-ലുക്ക് അപ്പ് നമ്പർ എന്നാണ് ഈ സ്റ്റിക്കറുകളെ വിളിക്കുന്നത്. 1990 മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പി.എല്‍.കോഡുകള്‍ ഉപയോഗിച്ചുവരുന്നു.പഴങ്ങളുടെയും മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും ഗുണമേന്മ തിരിച്ചറിയാൻ വേണ്ടിയാണ് ഈ സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത്. പഴങ്ങള്‍ പച്ചക്കറി മുതലായവ ജനിതക വിളകള്‍ ആണോ രാസവളങ്ങള്‍ അടങ്ങിയവയാണോ തുടങ്ങിയ എല്ലാ വിവരങ്ങളും ഈ സ്റ്റിക്കര്‍ കോഡ് വഴി മനസിലാക്കാൻ കഴിയും. ജൈവരീതിയില്‍ വളര്‍ത്തുന്ന പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഒൻപത് എന്ന നമ്ബറില്‍ ആരംഭിക്കുന്ന അഞ്ച് അക്കങ്ങളുള്ള ലേബലുകള്‍ ഉണ്ട്.
നാല് നമ്പറുകളുള്ള കോഡുകളാണ് പഴങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത് എങ്കില്‍ പരമ്പരാഗത രീതിയില്‍ ഉത്പാദിപ്പിച്ച പഴങ്ങളോ പച്ചക്കറിയോ ആണ് ഇതെന്ന് അര്‍ത്ഥമാക്കുന്നു.
എട്ട് എന്ന നമ്പറിൽ തുടങ്ങുന്ന അഞ്ചക്ക സംഖ്യയാണ് സ്റ്റിക്കറില്‍ ഉള്ളതെങ്കില്‍ ഇവ ജനിതകമാറ്റം വരുത്തി ഉത്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളുമാണെന്ന് അര്‍ത്ഥമാക്കുന്നു.
ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പഴ വര്‍ഗങ്ങളില്‍ ഈ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത്. അതുകൊണ്ട് ഇനി കടകളില്‍ പോകുമ്ബോള്‍ ഈ കോഡുകള്‍ നോക്കി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.