ഈരാറ്റുപേട്ട :രാജ്യമൊട്ടാകെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ മണിപ്പൂരിന്റെ മുറിവുകൾ വേദന പകരുന്നെന്നും എത്രയും വേഗം അവിടെ ഐക്യം പുലരണമെന്നും എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദറും പറഞ്ഞു.
എല്ലാവരെയും ചേർത്തു നിർത്തുന്ന രാജ്യസ്നേഹത്തിന്റെ ഐക്യം മണിപ്പൂരിൽ സഫലമാക്കണമെന്ന് വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് ആഹ്വാനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മൂവരും. ഇന്ത്യയെ കണ്ട് ഇനിയും ലോകം മാതൃകയാക്കണം.മണിപ്പൂരിലെ പ്രശ്നം അതിന് എത്രയും വേഗം പരിഹരിക്കപ്പെടണമെന്ന് മൂവരും പറഞ്ഞു. ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി പ്രസംഗിച്ച സുഹ്‌റ അബ്ദുൽ ഖാദർ മുതിർന്ന കൗൺസിലർ പി എം അബ്ദുൽ ഖാദറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഭിന്നശേഷിക്കാരെ മുഖ്യധാരയിൽ എത്തിക്കുന്ന പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ സ്വാതന്ത്ര്യ പ്രമേയം ആവിഷ്കരിച്ച് നടത്തിയ നൃത്തശില്പം ചടങ്ങിൽ അവതരിപ്പിച്ചു. സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ലാലി സ്കറിയ, ടീച്ചർ ജെയ്‌മോൾ, സഹായി അമ്പിളി, സ്കൂൾ ബസ് ഡ്രൈവർ റാസി എന്നിവരെ പൊന്നാട അണിയിച്ച് അനുമോദിച്ചു.
എന്റെ മണ്ണ്, എന്റെ രാജ്യം എന്നതിന്റെ ആഘോഷഭാഗമായി മുസ്ലിം ഗേൾസ് സ്കൂളിൽ സെൽഫി പോയിന്റിന്റെ ഉദ്ഘാടനവും 75 വൃക്ഷ തൈകളുടെ വിതരണവും ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. തുടർന്ന് നഗരസഭ വളപ്പിൽ നെല്ലി മരം നട്ടു.നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ റിയാസ് പ്ലാമൂട്ടിൽ, അൻസർ പുള്ളോലിൽ, സുനിത ഇസ്മായിൽ, പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, കൗൺസിലർമാരായ നാസർ വെള്ളൂപറമ്പിൽ, ഫസിൽ റഷീദ്, അൻസൽന പരീക്കുട്ടി, കെ പി സിയാദ്, ഫാത്തിമ ഷാഹുൽ, എസ് കെ നൗഫൽ, ഷെഫ്ന അമീൻ, ഫാസില അബ്സാർ, ലീന ജെയിംസ്, ക്ലീൻ സിറ്റി മാനേജർ ടി രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് ജി കൃഷ്ണ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ അബ്ദുൽ മുത്തലിബ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി എച്ച് അനീസ, സോണിമോൾ, കുടുംബശ്രീ അധ്യക്ഷ ഷിജി ആരിഫ് തുടങ്ങിയവർ നേതൃത്വം നൽകി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.