വെള്ളച്ചാട്ടത്തിലിറങ്ങിയ സ്‌ത്രീകളെ കടന്നുപിടിച്ച സംഭവം; പൊലീസുകാരൻ അറസ്റ്റിൽ,,

കൊച്ചി: യുവതികളോട് പൊലീസ് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ പിടിയില്‍. മൂവാറ്റുപുഴ സ്റ്റേഷനിലെ 2 സിവില്‍ പൊലീസ് ഓഫിസര്‍മാരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

മഫ്തിയിലെത്തിയ ഇരുവരും തങ്ങളോട് കയര്‍ക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും യുവതികള്‍ പറയുന്നു. പിറവം അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

സ്വാതന്ത്ര്യ ദിന അവധി ദിവസമായതിനാല്‍ അരീക്കല്‍ വെള്ളച്ചാട്ടത്തിലും സമീപ പ്രദേശങ്ങളിലും നല്ല തിരക്കായിരുന്നു. പരാതിക്കാരായ യുവതികള്‍ വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്താണ് നിന്നിരുന്നത്. 

ഇതിനിടെ യുവതികള്‍ ഉള്‍പ്പെടുന്ന സംഘത്തോട് പൊലീസുകാര്‍ കയര്‍ത്തു. പിന്നാലെ യുവതികളോട് അപമര്യാദയായി പെരുമാറിയെന്നാണ് വിവരം. ഉടൻ തന്നെ യുവതികള്‍ പ്രതികരിച്ചു. സംഭവത്തില്‍ നാട്ടുകാരും ഇടപെട്ടതോടെ സംഘര്‍ഷമായി. ഇതിനിടെ വിവരമറിഞ്ഞ് രാമമംഗലം പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. നാട്ടുകാര്‍ വളഞ്ഞുവെച്ച പൊലീസുകാരെ പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. ഇരുവരും കസ്റ്റഡിയിലുണ്ടെന്നും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. 

ഇതിനിടെ പരാതി നല്‍കിയിട്ടും പൊലീസുകാര്‍ക്കെതിരെ കേസെടുക്കാൻ വൈകിയെന്ന് യുവതികള്‍ ആരോപിച്ചു. ആദ്യം കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പിന്നീട് സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

സ്‌റ്റേഷനില്‍ വൈകിട്ട് ആറ് മണിയോടെ എത്തിയിരുന്നു. എന്നാല്‍ രാത്രി ഒരു മണിക്കാണ് മടങ്ങിയത്. ആരോപണവിധേയരായ പൊലീസുകാര്‍ പലതവണ ശരീരത്ത് മോശമായി സ്പര്‍ശിച്ചെന്നും ഉപദ്രവിച്ചെന്നും യുവതികള്‍ കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !