ദുബൈ: യു.എ.ഇയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രികയാകാൻ ഒരുങ്ങുന്ന നൂറ അൽ മത്റൂഷി ‘നാസ’യിൽ ബഹിരാകാശ നടത്തം (സ്പേസ് വാക്) പരിശീലനം ആരംഭിച്ചു.
യു.എസിലെ ടെക്സസിൽ സ്ഥിതിചെയ്യുന്ന ‘നാസ’യുടെ പരിശീലനകേന്ദ്രത്തിലെ ലോകത്തെ വലിയ ഇൻഡോർ പൂളുകളിലൊന്നിലാണ് പരിശീലനം പുരോഗമിക്കുന്നത്.ഭാവിയിൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള വിവിധ തയാറെടുപ്പുകളുടെ ഭാഗമാണിത്. ഇവരോടൊപ്പം ബഹിരാകാശയാത്രക്ക് തയാറെടുക്കുന്ന മുഹമ്മദ് അൽ മുഅല്ല എന്ന ഇമാറാത്തിയും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.
ബഹിരാകാശത്ത് ഉപയോഗിക്കുന്ന 145 കിലോ തൂക്കം വരുന്ന സ്യൂട്ട് ധരിച്ചുകൊണ്ടാണ് പരിശീലനത്തിന് ഇറങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.
യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരിയും ഇവർക്കൊപ്പം ‘നാസ’ കേന്ദ്രത്തിലുണ്ട്. നൂറ അൽ മത്റൂഷിയുടെയും മുഹമ്മദ് അൽ മുഅല്ലയുടെയും ബഹിരാകാശ യാത്രയുടെ തീയതി തീരുമാനിച്ചിട്ടില്ല. എന്നാൽ അടുത്ത വർഷമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

%20(6).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.