കോട്ടയം :ജില്ലയിൽ വരുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ട്രെയിനിങ് നൽകി.
കോട്ടയം സി.എം.എസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കുറ്റകൃത്യങ്ങളും, നിയമവകുപ്പുകളും എന്നതിനെ സംബന്ധിച്ചും, കൂടാതെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അവരവരുടെ ഡ്യൂട്ടികളെക്കുറിച്ചും, ഉത്തരവാദിത്വങ്ങളെക്കുറിച്ചും വിശദമായ ട്രെയിനിങും നൽകി.ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന 300 ഓളം പോലീസ് ഉദ്യോഗസ്ഥർ പരിശീലനത്തില്‍ പങ്കെടുത്തു. അഡീഷണൽ എസ്.പി വി.സുഗതൻ, ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി മാർ, എസ്.എച്ച്.ഓ മാര്‍, കോട്ടയം ലീഗൽ സെൽ എസ്.ഐ ഗോപകുമാർ എം.എസ് എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.