ഗര്‍ഭിണിയായ 19കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍,

പത്തനംതിട്ട: തിരുവല്ല നെടുമ്പ്രത്ത് ഗര്‍ഭിണിയായ 19കാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ലൈംഗികമായി പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍.

ഡിവൈഎഫ്‌ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്‍റ് നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടില്‍ ശ്യാം കുമാറിനെ (29)ആണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലിയുടെ ഭാഗമായി ഭര്‍ത്താവ് പുറത്തു പോയിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച്‌ കടന്ന ശ്യാം കുമാര്‍ ബലാത്കാരമായി പീഡിപ്പിച്ചെന്ന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി പരാതിയില്‍ പറയുന്നു.

യുവതി പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ ഇ അജീബ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !