കോട്ടയം: ടി.വി പുരത്ത് കുമാരി കേന്ദ്രം യാഥാർത്ഥ്യമാകുന്നു. ടി.വി പുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലാണ് കുമാരി കേന്ദ്രം ഒരുങ്ങുന്നത്.
കുമാരി കേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ രഞ്ജിത്ത് നിർവ്വഹിച്ചു. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അധ്യക്ഷയായി.ജില്ലാ പഞ്ചായത്തിൻറെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി അനുവദിച്ച 20 ലക്ഷം രൂപ ചെലവിട്ടാണ് കുമാരി കേന്ദ്രം നിർമിക്കുന്നത്. ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പഞ്ചായത്ത് വക മൂന്ന് സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമിക്കുക.
കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കുമാരി കേന്ദ്രത്തോടൊപ്പം തന്നെ പഞ്ചായത്തിലെ 137ാം നമ്പർ അങ്കണവാടിയും ഇതേ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. നിലവിൽ അങ്കണവാടി ഇടുങ്ങിയ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.അതിനാൽ തന്നെ വർഷാവർഷം കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കുന്ന കാര്യത്തിലും വളരെയധികം ബുദ്ധിമുട്ടനുഭവിച്ചിരുന്നു. കുമാരി കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകും. ഹാൾ, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങൾ കെട്ടിടത്തിൽ ഉണ്ടാകും.
കൂടാതെ കെട്ടിടത്തിന് സമീപത്തുകൂടി ഒഴുകുന്ന കനാലിന്t കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് മൂടികൾ സ്ഥാപിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും. കുമാരികേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 2024 മാർച്ച് മാസത്തോടുകൂടി പൂർത്തിയാക്കാനാകുമെന്നും ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി പറഞ്ഞു.ടിവി പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിയമ്മ അശോകൻ, കവിതാ റെജി, സൂനമ്മ ബേബി, സീമ സുജിത്ത്, എ.കെ അഖിൽ, കെ.ടി ജോസഫ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ രമ്യ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.