ഗോവ കാണാൻ നാടുവിട്ട പെൺകുട്ടിയടക്കം മൂന്നു വിദ്യാർത്ഥികളെ കണ്ടെത്തി.

കണ്ണൂർ: കൊല്ലത്തു നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കണ്ണൂരില്‍ തീവണ്ടിയില്‍ നിന്നാണ് പിടികൂടിയത്. ഒരു പെണ്‍കുട്ടിയടക്കം മൂന്നു പേര്‍ തിരുവനന്തപുരം - മുംബൈ നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു. ഓച്ചിറ, ചവറ പോലീസ് സ്റ്റേഷനുകളില്‍ കാണാതായതായി പരാതിയുണ്ടെന്ന് കണ്ണൂര്‍ റെയില്‍വേ പോലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ട് നേത്രാവതി എക്‌സ്പ്രസിന്റെ എസി കോച്ചിലേക്ക് (ബി-ആറ്) ഷൊര്‍ണൂരില്‍ നിന്ന് ഇവര്‍ ഓടിക്കയറുകയായിരുന്നു. ടിക്കറ്റ് പരിശോധകന്‍ പി.ആര്‍. ശശികുമാര്‍ ഇവരുടെ ടിക്കറ്റ് പരിശോധിച്ചു.

തൃശ്ശൂരില്‍ നിന്ന് ഗോവയിലേക്കുള്ള സാധാരണ ടിക്കറ്റായിരുന്നു. എസിയില്‍ അധികം നിരക്ക് വരുമെന്നും ജനറല്‍ കോച്ചിലേക്ക് മാറാനും ടിടിഇ പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി സംസാരിച്ചപ്പോള്‍ സംശയം തോന്നിയ ടിടിഇ വിവരം റെയില്‍വേ പോലീസിനെ അറിയിച്ചു.

പോലീസ് വിശദമായി സംസാരിച്ചപ്പോഴാണ് മൂന്നു പേരും ഗോവ കാണാന്‍ നാടുവിട്ടതാണെന്ന് മനസ്സിലായത്. കണ്ണൂരിലിറക്കിയ ഇവരെ ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശപ്രകാരം സംരക്ഷിതകേന്ദ്രത്തില്‍ പാര്‍പ്പിച്ചതായി പോലീസ് അറിയിച്ചു. കൊല്ലത്തു നിന്ന് പോലീസ് കണ്ണൂരിലെത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !