പാലാ ഭരണങ്ങാനത്ത് സഹപ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

പാലാ : ഭരണങ്ങാനത്ത് വച്ച് സഹപ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിളവൻകോട് മാർത്താണ്ഡം ഭാഗത്ത് നടക്കൽതാഴെ  വീട്ടിൽ പീറ്റർ (68), ഒറ്റശേഖരമംഗലം കാട്ടാക്കട ഭാഗത്ത് കീഴാറ്റുപുത്തൻവീട്ടിൽ ഷാജി (48), ചടയമംഗലം നിലമേൽ ഭാഗത്ത് ചാരുവിള പുത്തൻവീട്ടിൽ അശോകൻ  (67) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ മൂവരും ചേർന്ന് ഇവരുടെ സുഹൃത്തായ  കൃഷ്ണൻകുട്ടി എന്നയാളെ കട്ട കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രിത്തൊഴിലാളികളായ ഇവർ  മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ ഇവരുടെ സുഹൃത്ത് കൂടിയായ കൃഷ്ണൻകുട്ടി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇവർ കൃഷ്ണൻകുട്ടിയെ ആക്രമിച്ചത്.

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ  പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഓ മാരായ രഞ്ജിത്ത്, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !