മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സന്നദ്ധ-സേവന സംഘടനയായ എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്നിരുന്ന നിർധന കിടപ്പുരോഗികൾക്കുള്ള ധനസഹായ പദ്ധതിയായ കാരുണ്യ സ്പർശം പൂഞ്ഞാർ 2022- 23 ഒരു വർഷം പൂർത്തീകരിച്ചു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെ സാന്ത്വന പരിചരണത്തിന് വിധേയരായി കഴിയുന്ന കിടപ്പ് രോഗികളിൽ നിന്നും, ഓരോ പഞ്ചായത്തിൽ നിന്നും ഏറ്റവും നിർധനരായ 10 പേരെ പ്രകാരം തെരഞ്ഞെടുത്ത 100 പേരായിരുന്നു ആയിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കൾ.ഉദാരമതികളായ സ്പോൺസർമാരുടെ സഹകരണത്തോടെ ഓരോ കിടപ്പ് രോഗിക്കും പ്രതിമാസം മരുന്നിനും, മറ്റ് ആവശ്യങ്ങൾക്കുമായി ആയിരം രൂപ പ്രകാരം ഒരു വർഷത്തേക്ക് നൽകുന്നതായിരുന്നു പദ്ധതി. 2022 സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതി ആദ്യതവണ ഓരോ ഗുണഭോക്താവിന്റെയും വീട്ടിൽ നേരിട്ട് എത്തി എംഎൽഎ തന്നെ നൽകുകയായിരുന്നു.
തുടർന്ന് 10 മാസക്കാലം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം ആയി നൽകി. പദ്ധതി പൂർത്തീകരണത്തിലത്തിയ ഈ മാസം ആദ്യതവണ നൽകിയത് പോലെ തന്നെ എംഎൽഎ ഓരോ ഭവനത്തിലും നേരിട്ട് എത്തി അവസാന ഗഡു ഗുണഭോക്താക്കൾക്ക് കൈമാറുകയും, കൂടാതെ അരിയും പലവ്യഞ്ജനങ്ങളും, പായസ കിറ്റും, ഉപ്പേരിയും പപ്പടവും ഉൾപ്പെടെ 16 ഇനം ഭഷ്യോപാധികൾ അടങ്ങിയ ഓണ കിറ്റും ഗുണഭോക്തൃ കുടുംബങ്ങൾക്ക് കൈമാറി.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങൾ ആയ തീക്കോയി, തിടനാട്,പാറത്തോട്,എരുമേലി,കൂട്ടിക്കൽ,കോരുത്തോട്, മുണ്ടക്കയം , പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും, ഈരാറ്റുപേട്ട മുൻസിപ്പൽ പ്രദേശത്തുമാണ് പദ്ധതി നടപ്പിലാക്കിയത്.
വികസന പ്രവർത്തനങ്ങളോടൊപ്പം സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ടതുണ്ട് എന്നുള്ള സന്ദേശം സമൂഹത്തിന് പകർന്നു നൽകുന്നതിനും, സമൂഹ മനസാക്ഷി ഉണർത്തുന്നതിനും കൂടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചതെന്ന് എംഎൽഎ പറഞ്ഞു.
തുടർന്നും ഈ പദ്ധതിയുടെ രണ്ടാംഘട്ടം ഇതേ പോലെ തന്നെ മറ്റ് കിടപ്പുരോഗികളെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തു കൊണ്ട് ആസന്നഭാവിയിൽ ആരംഭിക്കുമെന്നും എംഎൽഎ ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.