മലപ്പുറം: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം സംഭവം ഇന്ന് ഉച്ചയോടെ.
മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി നീലിക്കാവിൽ സനൽ മോഹൻ (19) ആണ് മരിച്ചത്.
കെഎൻജി റോഡിൽ എടക്കരയ്ക്കും ചുങ്കത്തറയ്ക്കും ഇടയിൽ ആണ് സംഭവം. ഞായറാഴ്ച് രാവിലെ 11 മണിക്കായിരുന്നു സംഭവം.എടക്കര ഭാഗത്തുനിന്നു വന്ന സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ച് സനൽ ബസിനടിയിൽപ്പെടുകയായിരുന്നു.ബസ് പൂർണമായി തകർന്നിരുന്നു. അപകടത്തിൽ സനൽ തൽക്ഷണം മരിച്ചു. സനൽ എടക്കരയിലെ കളേഴ്സ് വെഡിങ് കാൽ എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ഇതിന്റെ കൂടെ പഠനവും നടത്തുന്നുണ്ട്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സമാന സംഭവം തിരുവനന്തപുരത്തും സംഭവിച്ചിരുന്നു. തിരുവനന്തപുരം മുക്കോലയ്ക്ക് സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
അരുവിക്കര സ്വദേശിയും അനിൽ കുമാറിന്റെയും എം.കൃഷ്ണമ്മയുടെയും മകനും കോവളം കമുകിൻ കുഴി റോഡിൽ അനുഭവനിൽ താമസക്കാരനുമായ കൃഷ്ണകുമാർ (31) ആണ് മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന മത്സ്യ തൊഴിലാളികളായ വർഗ്ഗീസ് ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.