ഇടുക്കി: ഇടുക്കിയിൽ മൂന്ന് അംഗ നായാട്ട് സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.
രാജാക്കാട് സ്വദേശികളായ ഡസിൻ, ദിനേശ് എന്നിവരെയാണ് അതിർത്തി മേഖലയായ ബോഡി മെട്ടിൽ നിന്നും പിടികൂടിയത്.
ഒരാൾ ഓടി രക്ഷപെട്ടു. ഇതോടെ കഴിഞ്ഞ രണ്ടുദിവസത്തിനിടെ അഞ്ച് വേട്ടക്കാരെയാണ് വനംവകുപ്പ് പിടികൂടിയത്. ഇന്ന് പിടിയിലായ പ്രതികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിയ്ക്കുകയും വാഹനം ഇടിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു. ഇവരുടെ പക്കൽ നിന്ന് നാടൻ തോക്ക് കണ്ടെത്തികഴിഞ്ഞ രാത്രിയിൽ ബോഡി മെട്ട് നു സമീപത്തെ വന മേഖലയിൽ നിന്നും വെടിയൊച്ച കേട്ടിരുന്നു. ഇതേ തുടർന്ന് ദേവികുളം റേഞ്ച് ഓഫിസർ വെജി പി വി യുടെയും ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജയൻ ജലധരന്റെയും നേതൃത്വത്തിൽ വന മേഖലയിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തുകയായിരുന്നു.
തുടർന്ന് ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോ കണ്ടെത്തി. വേട്ടക്കാർ വന്ന ഓട്ടോയാണെന്ന് മനസിലാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സമീപത്ത് നിലയുറപ്പിച്ചു.
പുലർച്ചയോടെ വന മേഖലയിൽ നിന്നും മൂന്ന് പേർ എത്തി ഓട്ടോയിൽ കയറിയപ്പോൾ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചു. അതിനിടെ ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ ഇടിച്ച് വാഹനം മുന്നോട്ട് ഓടിച്ചു പോവുകയുമായിരുന്നു. തുടർന്ന് ഇവരെ വാഹനത്തിൽ പിന്തുടർന്നാണ് വനം വകുപ്പ് പിടികൂടിയത്. ഇതിനിടെ പ്രതികൾ ഉദ്യോഗസ്ഥരെ ആക്രമിയ്ക്കുകയും ഒരാൾ ഓടി രക്ഷപെടുകയുമായിരുന്നു.
വേട്ടയ്ക്കായി പ്രതികൾ കൊണ്ടു വന്ന നാടൻ തോക്ക് ശാന്തൻപാറ പോലീസിന് കൈമാറി. പ്രതികൾ വേട്ട നടത്തിയോ എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ വനം വകുപ്പ് മൂന്ന് പേരെ പിടികൂടിയിരുന്നു.
തോക്കും തിരകളും, നാല് മാസം മുൻപ് ഈ സംഘം വേട്ട നടത്തിയ ഭാഗത്ത് നിന്നും കാട്ടു പോത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. അതിർത്തി വന മേഖലയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് വേട്ട സംഘങ്ങളെ പിടികൂടിയത്തോടെ മേഖലയിൽ, വനം വകുപ്പ് പരിശോധന കർശനമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.