പാലാ: മേലുകാവ് ടൗണിൽ സിപിഎം ലോക്കൽ സെക്രട്ടറി അനൂപും സംഘവും മദ്യപിച്ച് ലക്കുകെട്ട് ഗുണ്ടാ വിളയാട്ടം നടത്തിയതായി ആരോപണം,
കഴിഞ്ഞ ദിവസം വൈകിട്ട് KVMS മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡണ്ട് 'സജി മാധവൻ ചാഞ്ഞ പ്ലാക്കലിനെ ' അകാരണമായി ക്രൂരമായി മർദ്ധിക്കുകയും.ശേഷം മദ്യലഹരിയിൽ മേലുകാവ് ടൗണിൽ ലോക്കൽ സെക്രട്ടറിയും സംഘവും വാഹനങ്ങൾ തടഞ്ഞുനിർത്തുകയും മറ്റാളുകളെ ഉപദ്രവിക്കുകയും ചെയ്തതായിയും സംഭവമറിഞ്ഞു സ്ഥലത്തെത്തിയ മേലുകാവ് പോലീസിനെ കയ്യേറ്റം ചെയ്യുകയും പോലീസ് വാഹനം തല്ലി തകർക്കാൻ ശ്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി ജനങ്ങൾ പറയുന്നു.
ഇടതു പക്ഷ സർക്കാരിന്റെകീഴിൽ അധികാരത്തിന്റെ മറവിൽ ചെയ്ത ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ പോലീസിന് പോലും നോക്കിനിൽക്കാനെ സാധിച്ചുള്ളൂ എന്ന് സ്ഥലത്തെ ജനപ്രതിനിധികൾ പറയുന്നു.
ബ്ലേഡ് പിരിവും മറ്റ് ഗുണ്ടാ പ്രവർത്തനങ്ങളുമായി നടക്കുന്ന ഈ സംഘം ഏറെ നാളുകളായി മേലുകാവിൽ ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയാണ് എന്ന് KVMS നേതാക്കൾ ആരോപിച്ചു.
മദ്യലഹരിയിൽ എതിർ പാർട്ടിക്കാരെയും പൊതുജനങ്ങളെയും ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്യുക എന്നത് അനൂപിന്റെ സ്ഥിരം പതിവാണെന്ന് KVMS മീനച്ചിൽ താലുക്ക് യൂണിയൻ പ്രസിഡന്റ് പറഞ്ഞു. ഇയാൾക്കെതിരെ നിലവിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണെന്നും സജീ മാധവൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.