ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ മലയിടുക്കിൽ നൂറുകണക്കിന് മീറ്റർ ഉയരത്തിൽ തൂങ്ങിക്കിടന്ന കേബിൾ കാറിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന എട്ടുപേരെയും രക്ഷപ്പെടുത്തി.
സംഘം സ്‌കൂളിലേക്ക് പോകുന്നതിനിടെ കാറിന്റെ കേബിളുകളിലൊന്ന് പൊട്ടി. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലാണ് അപകടം നടന്നത്. സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു കേബിള്‍ കാറിലെ യാത്രക്കാര്‍. രാവിലെ 7 മണിയോടെ സ്കൂളിലേക്ക് പോകുമ്പോള്‍ 900 അടി മുകളില്‍ വച്ചാണ് അപകടം ഉണ്ടായത്.
പ്രദേശത്ത് ശക്തമായ കാറ്റ് വീശുന്നത് രക്ഷാദൗത്യം കൂടുതല്‍ സങ്കീർണ്ണമാക്കി . സമയം കടന്നു പോകുന്തോറും കുട്ടികളുടെ ആരോഗ്യനിലയും മോശമായിരുന്നു . കേബിള്‍ കാറിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും എത്തിച്ചു. . പാകിസ്ഥാൻ ആർമിയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് രക്ഷാദൗത്യം നടത്തിയത്. വീശിയടിക്കുന്ന കാറ്റു മൂലം രണ്ടു തവണ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവക്കേണ്ടി വന്നിരുന്നു.
Latest #Battagram #Pakistan #CableCar #ChairLift: The #SSG is trying their best to safely execute the rescue operation, but there is another wire 30 feet above the lift that could hit the helicopter. #GOC SSG is at the spot of rescue operation. Teams of Army Aviation & SSG are… pic.twitter.com/HlDQ3itLaV
— Shaheryar Hassan (@shaheryarhassan) August 22, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.