ഭീകരനാണിവൻ....
ഭക്ഷണം കഴിക്കുമ്പോ സൂക്ഷിച്ചു നോക്കി തന്ന കഴിക്കുക.
ഒരു അനുഭവം!!!
ഒരിക്കൽ ചോറ് കഴിച്ചപ്പോൾ തൊണ്ടയിൽ എന്തോ കുടുങ്ങിയ പോലെ.സാരമാക്കിയില്ല. വെള്ളം കുടിച്ചു. പോയില്ല! പഴം കഴിച്ചു പോയില്ല. ചോറ് ഉരുളയാക്കി ഇറക്കി, പോയില്ല.
ഒരു ദിവസം കാത്തിരുന്നു. തൊണ്ടവേദന തുടങ്ങി. വൈകിട്ട് പനിയും. അവസാനം ENT യെ കണ്ടു. അങ്ങനെ നീളമുള്ള സ്റ്റീൽ കഷണം എടുത്തു മാറ്റി.
ഇല്ലെങ്കിൽ തൊണ്ട പഴുത്ത് ഇൻഫെക്ഷൻ കിട്ടി പണിയാകാൻ അത് മതി .
മുട്ടൻ പണി കിട്ടാൻ ഉള്ളത് ആയിരുന്നു.
മറ്റൊരു അനുഭവം
ഒരിടത്തു നിന്നും food കഴിച്ചു. പക്ഷെ കറി തികഞ്ഞില്ല .അതുകൊണ്ട് ഉരുട്ടി ഉരുട്ടി അതിലോട്ടു നോക്കി തന്ന കഴിച്ചു അപ്പോ ദേ ചോറിൽ ഒരു കൊച്ച് കമ്പി 😳.. ചോറ് വയ്ക്കാൻ ഉപയോഗിച്ച അരി കലം കഴുകിയപ്പോ ഉള്ള scrubber ന്റെ ചെറിയ പീസ് ആയിരുന്നു. ഞാൻ എടുത്തു കളഞ്ഞു.. എന്റെ കണ്ണിൽ അത് പെട്ടില്ല ആയിരുന്നു എങ്കിൽ അതൊക്കെ അങ്ങ് വിഴുങ്ങിയേനെ.. ആ പ്ലേറ്റ് യിൽ വല്ല കപ്പയും മീൻ കറിയും മീൻ fry യും പുളുശ്ശേരി യും ആയിരുന്നു എങ്കിലോ, ചൂട് കപ്പയും ബീഫ് കറിയും പുളിശ്ശേരി യും ആയിരുന്നു എങ്കിലും ഈ കമ്പി എന്റെ വയറ്റിൽ പോയേനെ.. എന്നു ഓർത്തു പോയി. ഇത് ആഹാരത്തിലൂടെ അകത്തു ആയാലും ഇഷ്യൂ ആണ് motion ലൂടെ പോയാലും കരളിൽ ഒക്കെ പൊത്തു കേറിയ തീർന്നില്ലേ.. ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല റീസൺ വീട്ടില് ഉപയോഗിക്കുന്ന പാത്രത്തിൽ പ്ലേറ്റ് ന്റെ ഒക്കെ വക്കിൽ പാത്രം കഴുകുമ്പോ ഇത് അതിൽ കുടുങ്ങി ഇരിക്കാറുണ്ട്. അതുകൊണ്ട് ഇനി എത്ര tasty food മുന്നിൽ ഇരുന്നാലും കഴിക്കുമ്പോ വാരി വിഴുങ്ങരുത് അതൊക്കെ നോക്കി സാവധാനം കഴിചില്ലേ എട്ടിന്റെ പണി കിട്ടും എന്നു മനസ്സിൽ ആയി.
പാത്രങ്ങൾ വൃത്തി ആകും എങ്കിലും മുട്ടൻ പണി തരാൻ പറ്റിയ സാധനം ആണ് ഇത്.
സ്ക്രബ് പഴകി പൊടിയുവോളം ഉപയോഗിക്കരുത്.
(ഇത് ഒറ്റപ്പെട്ട അനുഭവം അല്ല, FB ൽ നിന്നും കിട്ടിയ പോസ്റ്റ് ആണ്)
കടപ്പാട് FB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.