ഗർഭിണിയായ ഭാര്യയുടെ കൈകാലുകള്‍ തല്ലിയൊടിച്ചു; ഭർത്താവ് അറസ്റ്റില്‍

കോഴിക്കോട്: താമരശേരിയില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം. ഉണ്ണികുളം സ്വദേശിയായ 19 വയസുകാരിയുടെ ഇരുകാലുകളും കയ്യും ഭര്‍ത്താവ് തല്ലിയൊടിച്ചു.

ഗുരുതര പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തൃശൂര്‍ സ്വദേശി ബഹാവുദ്ദീൻ അല്‍ത്താഫിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം മുമ്പാണ്  പരാതിക്കാരിയും പ്രതി ബഹാവുദ്ദീനും വിവാഹിതരായത്.

മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവ് സ്ത്രീധനം കുറഞ്ഞുപോയെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടുമായിരുന്നു മര്‍ദിച്ചത്. നേരത്തെ, യുവതിയെ ഇയാള്‍ ദേഹോപദ്രവം ഏല്‍പിച്ചപ്പോള്‍ ഉമ്മയും സഹോദരിയും എത്തി വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുപോവുകയായിരുന്നു. ലോഡ്ജിലെത്തിച്ച മകളോട് സുഹൃത്തിന്റെ കൂടെ കഴിയാന്‍ ആവശ്യപ്പെട്ടെന്നും ഇത് എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയായിരുന്നെന്നും യുവതിയുടെ ഉമ്മ ആരോപിച്ചു. 

മകളെ ഇയാള്‍ മര്‍ദിക്കുന്നത് പതിവായിരുന്നു. ഭര്‍ത്താവിന്റെ അമ്മയും മകളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കുടുംബം പ്രതികരിച്ചു. ബഹാവുദ്ദീൻ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും താമരശ്ശേരി പൊലീസ് പറഞ്ഞു.

ഗുരുതര പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തൃശൂര്‍ സ്വദേശി ബഹാവുദ്ദീൻ അല്‍ത്താഫിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഒമ്ബത് മാസം മുമ്ബാണ് പരാതിക്കാരിയും പ്രതി ബഹാവുദ്ദീനും വിവാഹിതരായത്.

മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവ് സ്ത്രീധനം കുറഞ്ഞുപോയെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടുമായിരുന്നു മര്‍ദിച്ചത്. നേരത്തെ, യുവതിയെ ഇയാള്‍ ദേഹോപദ്രവം ഏല്‍പിച്ചപ്പോള്‍ ഉമ്മയും സഹോദരിയും എത്തി വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുപോവുകയായിരുന്നു. ലോഡ്ജിലെത്തിച്ച മകളോട് സുഹൃത്തിന്റെ കൂടെ കഴിയാന്‍ ആവശ്യപ്പെട്ടെന്നും ഇത് എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയായിരുന്നെന്നും യുവതിയുടെ ഉമ്മ ആരോപിച്ചു. 

മകളെ ഇയാള്‍ മര്‍ദിക്കുന്നത് പതിവായിരുന്നു. ഭര്‍ത്താവിന്റെ അമ്മയും മകളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കുടുംബം പ്രതികരിച്ചു. ബഹാവുദ്ദീൻ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും താമരശ്ശേരി പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !