സിപിഎം, ചൈനീസ് ചാരൻമാരുടെ ഏജൻ്റോ ? വി.മുരളീധരൻ

ഡൽഹി;ന്യൂസ്ക്ലിക്ക് വെബ് സൈറ്റിന് ചൈനീസ് പ്രൊപ്പഗാന്‍ഡപ്രചരിപ്പിക്കാന്‍ വലിയ രീതിയില്‍ സാമ്പത്തിക സഹായം ലഭിച്ചുവെന്ന ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണ റിപ്പോർട്ട് ഗൗരവതരമെന്ന്

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

മാധ്യമത്തിന്‍റെ കുപ്പായമണിഞ്ഞ് ചില പ്രതിപക്ഷ പാർട്ടികളുടെ സഹായത്തോടെ രാജ്യത്ത് അസ്വാരസ്യം ഉണ്ടാക്കാൻ ന്യൂസ്ക്ലിക്ക് ശ്രമിക്കുന്നതായി ബിജെപി മുൻപേ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.


അന്ന് മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ പേര് പറഞ്ഞ് സിപിഎം എതിർത്തു. കർഷക സമരത്തെ അനുകൂലിച്ചതിന് കേന്ദ്രം, ന്യൂസ്ക്ലിക്ക് വെബ് സൈറ്റിനെ വേട്ടയാടുന്നുവെന്നായിരുന്നു സിപിഎം ഭാഷ്യം.  പുതിയ കണ്ടെത്തലുകളിൽ പോളിറ്റ് ബ്യൂറോയ്ക്ക് പ്രതികരണം ഒന്നും തന്നെ  ഇല്ലെയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. 

ഇന്ത്യയെയും നരേന്ദ്ര മോദിയെയും എങ്ങനെയും അപകീര്‍ത്തിപ്പെടുത്തുക എന്നത് മാത്രമാണ് സിപിഎം ലക്ഷ്യം. രാജ്യത്ത് ആഭ്യന്തരകലാപമുണ്ടാക്കുക എന്ന അന്താരാഷ്ട്ര ടൂൾ കിറ്റ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്നവർക്ക് കുട പിടിക്കുന്ന സമീപനം സിപിഐഎം അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. 

ഇന്ത്യ വിരുദ്ധ അജണ്ട നടപ്പിലാക്കാൻ വിദേശ ശക്തികള്‍ ശ്രമിക്കുന്നുവെന്ന ഇഡി കണ്ടെത്തലുകളെ സാധൂകരിക്കുന്നതാണ് നിലവിലെ കണ്ടെത്തല്‍ എന്നും വി.മുരളീധരൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !