പുതുപ്പള്ളി : എൽ.ഡി.എഫ് - യൂഡിഎഫ് കൂട്ടുഭരണം ഇനിയും കേരളത്തിൽ തുടരേണ്ടതുണ്ടോ ? കേരളം ആം ആദ്മി പാർട്ടി എന്ന നവ രാഷ്ട്രീയത്തെ സ്വീകരിക്കാൻ സമയം ആയി, ആം ആദ്മി പാർട്ടി പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട് നടന്ന കോൺവെൻഷനിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ആം ആദ്മി പാർട്ടിക്ക് കേരള രാഷ്ട്രീയത്തിൽ കൃത്യമായ സാനിധ്യം ഉണ്ട് എന്നും നിലവിൽ പലയിടങ്ങളിലും കേരളത്തിന്റെ പ്രതിപക്ഷമായി ആം ആദ്മി പാർട്ടി മാറി എന്നും അഡ്വ വിനോദ് മാത്യു വിൽസൺ പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർഥി ലുക്ക് തോമസിന് വേണ്ടി വലിയ തോതിൽ ഉള്ള പ്രചാരണം ആണ് ആം ആദ്മി പാർട്ടി നടത്തുന്നത്... പ്രകൃതിക്കു ഹാനികരമായ ഫ്ളക്സ് ബോർഡുകൾ കൂടുതൽ ഉപയോഗിക്കുന്നതിനു പകരം വീടുകൾ കയറി ഓരോ വോട്ടർമാരായെയും നേരിട്ട് കണ്ടു വോട്ട് അഭ്യര്ഥിക്കുക ആണ് പ്രവർത്തകർ. കോൺവെൻഷഷനിൽ സംസ്ഥാന ജില്ലാ നിയോജക മണ്ഡലം നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.