ഓണാഘോഷം ഗംഭീരമാകണമെങ്കിൽ മാവേലി വേണം അതും കുടവയറും കൊമ്പൻ മീശയുമായി വരുന്ന മാവേലി അയാൽ ഉഷാറുമായി.
അധികവും പുരുഷന്മാരാണ് മാവേലി വേഷം കെട്ടാറുള്ളത്. എന്നാൽ ഈ ഓണത്തിന് ഒരു വെറൈറ്റി മാവേലി എത്തി. മാവേലി വേഷം കെട്ടിയത് പുരുഷനല്ല, നേരെമറിച്ച് ഇവിടെ ഒരു സ്ത്രീയാണ് മാവേലി ആയത്. മുഹമ്മ പഞ്ചായത്തിലെ 12ാം വാർഡ് കുടുംബ ശ്രീ യൂണിറ്റുകളുടെ ഓണാഘോഷത്തിനായി മാവേലിയായി വിജയ ലക്ഷ്മി ടീച്ചർ.
ടീച്ചറെ മാവേലി ആക്കാൻ കൂടെ നിന്നത് ഫാഷൻ ഡിസൈനറായ ടീച്ചറുടെ മകൾ അനഘയാണ്. വലിയ മീശയും തിളങ്ങുന്ന വേഷവും കീരിടവും ഓലക്കുടയുമൊക്കെയായി അനഘ അമ്മയെ അടിപൊളി മാവേലിയാക്കി.
പഞ്ചായത്ത് അംഗം ലതീഷ് ബി ചന്ദ്രന്റെ ചിന്തയിൽ നിന്നാണ് വിജയലക്ഷ്മിയെ മാവേലിയാക്കിയത്. ഓണാഘോഷത്തിന് വാദ്യമേളങ്ങൾ വായിക്കുന്നതും സ്ത്രീകളായിരുന്നു. അപ്പോൾ മാവേലിയുംം സ്ത്രീ ആയാൽ വ്യത്യസ്തമാകുമെന്ന ആശയം ലതീഷാണ് മുന്നോട്ട് വച്ചത്.
ടീച്ചറുടെ ഭർത്താവ് അജയ കുമാറും മകൾ അനഘയും മകൻ അനിലും പിന്തുണയും നൽകി. പലർക്കും തന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും മകളാണ് പെർഫക്ട് ആയി മേക്കപ്പ് ചെയ്ത് നൽകിയത് എന്നും ടീച്ചർ പറയുന്നു. ഇനിയും കൂടുതൽ സ്ത്രീകൾ മാവേലിയാവാൻ മുന്നോട്ട് വരട്ടെ എന്നാണ് വിജയ ലക്ഷ്മി ടീച്ചർ അഭിപ്രായപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.