സ്പാനിഷ് ഫുട്ബോള്‍ മേധാവി ലൂയിസ് റൂബിയാലെസ് ഫിഫ സസ്പെന്‍ഡ് ചെയ്തു.
അച്ചടക്ക സമിതിയാണ് ദേശീയ ഫിഫയുടെ അന്തര്‍ദേശീയ തലത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും റൂബിയാലെസിനെ സസ്പെന്‍ഡ് ചെയ്തത്. സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ചതാണ് വിവാദമായത്. ലോകകപ്പ് ഫൈനലിലെ വിജയ ആഘോഷത്തിനിടെ ആയിരുന്നു സംഭവം.
ലൂയിസ് റൂബിയാലെസിനെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താത്കാലികമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ഫിഫ പ്രസ്താവനയില്‍ പറയുന്നു.
ഓഗസ്റ്റ് 26 മുതല്‍ 90 ദിവസത്തേക്കാണ് സസ്പെന്ഷന്. വിജയാഘോഷത്തിനിടെ റൂബിയാലെസ് ജെന്നിഫര്‍ ഹെര്‍മോസോയുടെ ചുണ്ടില്‍ ബലമായി ചുംബിക്കുകയും വനിതാ താരത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ബലമായി സ്പര്‍ശിക്കുകയും ചെയ്തത്.
അതേസമയം സംഭവത്തില്‍ 46 കാരനായ റൂബിയാലെസ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ (ആര്‍എഫ്ഇഎഫ്) പ്രസിഡന്റ് സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച രാജി സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്.
സ്പെയ്നിലെ വനിതാ ഫുട്ബോള്‍ ലീഗായ ലിഗ എഫ് റൂബിയാലസിനെ പുറത്താക്കാന്‍ ആവശ്യപ്പെടുകയും മോശം പെരുമാറ്റത്തിനെതിരേ നാഷണല്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ സ്പെയിനിലെ വനിതാ ലീഗുകള്‍, പുരുഷന്മാരുടെ ലാ ലിഗ ക്ലബ്ബുകള്‍, കൂടാതെ അന്തര്‍ദ്ദേശീയ തലങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.