വത്തിക്കാന്‍: ലോകാരോഗ്യ സംഘടനയുടെ മേധാവിയായ ഡോ. ടെഡ്രോസ് അദാനോമുമായി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. ഇതിനു മുമ്പും ഡോ. ടെഡ്രോസ് അദാനോമുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഈ സന്ദര്‍ശനത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
എത്യോപ്യൻ പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥനും 2017 മുതൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ച ഓർത്തഡോക്സ് ക്രിസ്ത്യാനിയുമായ ഗെബ്രിയേസസിനെ 2018 ലെ വത്തിക്കാൻ മീറ്റിംഗിൽ മാർപ്പാപ്പ മുമ്പ് കണ്ടിരുന്നു. COVID-19 പൊട്ടിപ്പുറപ്പെടുന്നത് കഴിഞ്ഞ മൂന്ന് വർഷമായി ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസിയായ WHO യുടെ ഒരു പ്രധാന കേന്ദ്രബിന്ദുവായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ലോകാരോഗ്യ സംഘടന മുന്‍തൂക്കം നല്‍കുന്നത്. ടെഡ്രോസിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2021 ല്‍ മാത്രം രണ്ടു ബില്യണ്‍ വാക്‌സിനുകളാണ് വിതരണം ചെയ്തത്.
എത്യോപ്യന്‍ പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥനും 2017 മുതല്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലുമായി സേവനമനുഷ്ഠിക്കുന്ന ടെഡ്രോസുമായുള്ള സ്വകാര്യ കൂടിക്കാഴ്ച്ചയെക്കുറിച്ച് വത്തിക്കാന്‍ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.