എറണാകുളം സ്വദേശിനി മഞ്ചു അലൻ മരണത്തിന് കീഴടങ്ങി; തുടർച്ചയായിട്ടുള്ള രണ്ട് മരണത്തിൽ വിറങ്ങലിച്ച് യുകെ മലയാളികൾ

യുകെ: ഇന്നലെ മരണമടഞ്ഞ ബ്ലാക്ക് പൂളിലെ മെറീന ലൂക്കോസിൻ്റെ പിന്നാലെ ബർജസ്ഹില്ലിൽ നിന്നുള്ള മഞ്ജുവിന്റെ  മരണം കൂടി ആയപ്പോൾ വാർത്തകളിൽ ഞെട്ടി യുകെ മലയാളി സമൂഹം. ബർജസ്ഹില്ലിൽ  എറണാകുളം സ്വദേശിനി മഞ്ചു അലൻ മരണത്തിന് കീഴടങ്ങിയത് കാൻസർ ബാധിച്ച്. 

യു കെ എൽ ടി ഐ(UK LTI Mindtree) മൈൻട്രീയിൽ  ജോലി ചെയ്തിരുന്ന എറണാകുളം ആലുവ സ്വദേശിനി മഞ്ചു ഗോപാലകൃഷ്ണൻ (40) ആണ് ഇന്നലെ രാത്രി വൈകി നിര്യാതയായത്. 

കുറച്ചു കാലമായി ക്യാൻസറിനോട് പൊരുതി എങ്കിലും ഇന്നലെ രാത്രി സെൻ്റ്. പീറ്റേഴ്സ് & സെൻ്റ്.ജെയിംസ് ഹോസ്പീസിൽ  വെച്ച് ഭർത്താവിനേയും മക്കളേയും തനിച്ചാക്കി ദൈവസന്നിധിയിലേക്ക് യാത്രയായത്. ഭർത്താവ് അലൻ, മക്കൾ അമേയ,  നിലിയ. ഭർതൃ മാതാപിതാക്കൾ ആലുവ പാങ്ങേത്തു ലോയ്ഡ് ജോസ് – ഏലിസബെത്ത്  എന്നിവർ മഞ്ചു അസുഖബാധിതയായതിനെ തുടർന്ന് യുകെയിലെത്തിയിരുന്നു. 

കങ്ങരപ്പടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണൻ – പദ്മിനി ദമ്പതികളുടെ മകളാണ്. സംസ്കാരം യുകെയിൽ നടത്തുമെന്നാണ് അറിയുന്നത്. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !