കോട്ടയം: സപ്ലൈകോയിൽ പാവപ്പെട്ട ആളുകൾക്ക് സബ്സിഡി നിരക്കിൽ ലഭിക്കേണ്ട പരിപ്പ്, പയറ്, കടല, വറ്റൽ മുളക്, വിവിധ ഇനം അരികൾ ഉൾപ്പടെ ഉള്ള നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
സപ്ലൈക്കോയ്ക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് സർക്കാർ പണം നൽകാത്തത് കൊണ്ടാണ് സാധനങ്ങൾ സപ്ലൈകോയിൽ ലഭ്യമാകത്തത് എന്നും ,ഈ സാഹചര്യം മൂലം സപ്ലൈകോയിൽ എത്തുന്ന സാധാരണക്കാരായ ആളുകൾ വലിയ വില നൽകി പുറത്തുനിന്നും സാധനങ്ങൾ വാങ്ങിക്കേണ്ട ഗതികേടിൽ ആണെന്നും സജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.