തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഒരു മാസത്തിനുള്ളിൽ വലിയ വർദ്ധനയാണ് പച്ചക്കറി വിലയിൽ ഉണ്ടായിട്ടുള്ളത്. പൊതു വിപണിയിൽ മാത്രമല്ല, ഹോർട്ടി കോർപ്പിലും വിലയിൽ വലിയ കുറവില്ല.
ഒരു മാസം മുമ്പ് കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 120 രൂപയാണ് വില. എല്ലാത്തരം പച്ചക്കറികൾക്കും പൊള്ളുന്ന വിലയാണ് വിപണയിൽ. ഒരു മാസം ഈ പ്രതിസന്ധി തുടരുമെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. അന്യ സംസ്ഥാങ്ങളിലെ കനത്ത മഴയും കൃഷിനാശവുമാണ് വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്.
പല ഇനങ്ങൾക്കും കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടിയോ അതിലധികമോ ആണ് ഇപ്പോഴത്തെ വില.
കഴിഞ്ഞ മാസം പച്ചക്കറി വില കിലോയ്ക്ക് ഇങ്ങനെ,
തക്കാളി – 30 രൂപ
ഇഞ്ചി – 100 രൂപ
ബീൻസ് – 60
ക്യാരറ്റ് -40
പയർ – 70
വെണ്ടയ്ക്ക- 20
പച്ചമുളക്- 50
ബീറ്റ്റൂട്ട്- 40.
തക്കാളി – 120
ഇഞ്ചി – 200- 280 രൂപ
ബീൻസ് – 100
ക്യാരറ്റ് -70
വെണ്ടയ്ക്ക – 40
പച്ചമുളക് – 80
തൊണ്ടൻ മുളക് – 200
ബീറ്റ്റൂട്ട് – 50
കൂടാതെ ഒരേ പച്ചക്കറിക്ക് ഒരേ മാർക്കറ്റിൽ പല വിലയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹോർട്ടികോർപ്പിലും വിലയിൽ വലിയ വ്യത്യാസമില്ല.
തക്കാളി – 116 , ഇഞ്ചി – 245, ബീൻസ് – 95, ക്യാരറ്റ് – 75, വെണ്ടയ്ക്ക – 49, പച്ചമുളക് – 95, തൊണ്ടൻ മുളക് – 195, ബീറ്റ് റൂട്ട് -49 എന്നിങ്ങനെയാണ് ഹോർട്ടികോർപ്പിലെ വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.