ന്യൂഡൽഹി: പ്രളയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഫ്രാന്‍സില്‍നിന്ന് അമിത് ഷായെയും ലഫ്. ഗവര്‍ണറെയും വിളിച്ചു . സാഹചര്യത്തിന്റെ വിശദാംശങ്ങള്‍ തേടി. സുപ്രീം കോടതി പരിസരത്തടക്കം ഡല്‍ഹിയിലെ കൂടുതല്‍ മേഖലകളിലേക്ക് വെള്ളമെത്തി .
രാജ്യതലസ്ഥാനത്തെ വെള്ളത്തില്‍ മുക്കി യമുന. ഹത്നികുണ്ഡ് അണക്കെട്ടില്‍നിന്നുള്ള വെള്ളം ഇരച്ചെത്തിയതോടെ പ്രധാന റോഡുകളിലൂടെ നദി കുത്തിയൊഴുകുകയാണ്.
ചെങ്കോട്ടയുടെ പിന്‍ഭാഗത്ത് ഒരാള്‍പൊക്കത്തില്‍ വെള്ളമുയര്‍ന്നു. ഡല്‍ഹിയില്‍ രാത്രിയും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. യമുനയില്‍ കഴിഞ്ഞ രണ്ട് മണിക്കൂറായി ജലനിരപ്പ് ഉയരാത്തത് ആശ്വസമാകുന്നു. ഡൽഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
കുടിവെള്ളവും മുടങ്ങിയേക്കും. ശനിയാഴ്ച വരെ സ്കൂളുകൾക്കും കോളജുകൾക്കും അവധിയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെങ്കോട്ട അടച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.