പോക്സോകേസില്‍ 64കാരന് 14 വര്‍ഷം തടവും പിഴയും

ചേര്‍ത്തല: പതിനൊന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 64കാരന് 14 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.

തുറവൂര്‍ പഞ്ചായത്ത് ഒമ്ബതാം വാര്‍ഡ് ഇരുപത് കോല്‍ച്ചിറ വീട്ടില്‍ മാധവനെയാണ് (64) ശിക്ഷിച്ചത്. ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം തടവുകൂടി അനുഭവിക്കണം. പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.

കുത്തിയതോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അന്വേഷണം എസ്.ഐ ഡി. സജീവ് കുമാര്‍, വനിതാസെല്‍ എസ്.ഐ ആനന്ദവല്ലി എസ്, സി.പി.ഒമാരായ തിബിന്‍, ഷീന തോമസ്, തോമസ്‌കുട്ടി എന്നിവരടങ്ങിയ സംഘമാണ് നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ബീന ഹാജരായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !