ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ സാധ്യതകളുമായി ഫാര്‍മസി കോഴ്‌സുകള്‍

ആഗോള തലത്തില്‍ വന്‍ വളര്‍ച്ച നേടുന്ന മേഖലയാണ് മരുന്നുകളുടെ നിര്‍മ്മാണവും ഗവേഷണവുമൊക്കെയായി ബന്ധപ്പെട്ട ഫാര്‍മസി വ്യവസായം. ഇതിന്റെ ഫലമായി ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ നാള്‍ തോറും കുതിച്ചുയരുകയാണ്. 

ഫാം.ഡി, ബിഫാം, എം.ഫാം, ഡി.ഫാം പോലുള്ള ഫാര്‍മസി കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ഇന്ത്യയിലും വിദേശത്തും ധാരാളം തൊഴിലവസരങ്ങള്‍ ഇന്നുണ്ട്. ലോകോത്തര നിലവാരത്തിലുള്ള അധ്യാപനവും അനുബന്ധ സൗകര്യങ്ങളും ഗവേഷണ സംവിധാനങ്ങളുമൊക്കെയായി ഫാര്‍മസി മേഖലയിലെ വിദ്യാഭ്യാസത്തിന്റെ അമരക്കാരായി മാറുകയാണ് തൃശൂര്‍ പാമ്പാടിയിലെ നെഹ്‌റു കോളജ് ഓഫ് ഫാര്‍മസി.

നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന് കീഴില്‍ 2003ല്‍ സ്ഥാപിതമായ നെഹ്‌റു കോളജ് ഓഫ് ഫാര്‍മസി ഗുണനിലവാര മുദ്രയായ ഐഎസ്ഒ 9001:2015 നേടിയ സ്ഥാപനമാണ്. 

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ക്യുഎഎസ് എ ഗ്രേഡ് അക്രഡിറ്റേഷന്‍ ലഭിച്ച ഈ കോളജ്  ഉയര്‍ന്ന നിലവാരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സുസജ്ജമാണ്. ആരോഗ്യ പരിചരണ, ഗവേഷണ മേഖലകളില്‍ വിജയിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 

യുവി-സ്‌പെക്ട്രോഫോട്ടോമെട്രി, ഫോറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ്(എഫ്ടി-ഐആര്‍), സ്‌പെക്ട്രോഫ്‌ളൂറോമെട്രി, എച്ച്പിഎല്‍സി, ലയോഫിലൈസര്‍ മെഷീന്‍, സ്റ്റെബിലിറ്റി ചേംബര്‍, മള്‍ട്ടി യൂസേജ് യുവി-വിസ് സ്റ്റെബിലിറ്റി ചേംബര്‍, പ്രൊജക്ഷന്‍ മൈക്രോസ്‌കോപ്പുകള്‍ എന്നിങ്ങനെ ഗവേഷണത്തിന് അനുയോജ്യമായ നവീന ഉപകരണങ്ങള്‍ നെഹ്‌റു കോളജ് ഓഫ് ഫാര്‍മസിയിലുണ്ട്.

മികവുറ്റ പ്രഫസര്‍മാര്‍, മരുന്ന് നിര്‍മ്മാണ മേഖലയിലെ വിദഗ്ധരുമായുള്ള പങ്കാളിത്തം, ഗവേഷണ സൗകര്യങ്ങളോട് കൂടിയ ലാബുകള്‍, പൂര്‍ണ്ണ സജ്ജമായ കംപ്യൂട്ടര്‍ ലൈബ്രറി എന്നിവയെല്ലാം നെഹ്‌റു കോളജ് ഓഫ് ഫാര്‍മസിയെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ഒരുപടി ഉയരത്തില്‍ നിര്‍ത്തുന്നു.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ എന്നിവയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട ഈ കോളജിന് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകരാവുമുണ്ട്. 

എന്‍ജിഐ ടെക്‌നോളജിക്കല്‍ ഇന്‍ക്യുബേഷന്‍ സെന്ററും ഇന്നവേഷന്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സെല്ലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഇന്നവേഷന്‍ കൗണ്‍സില്‍ സെല്‍, സജീവമായ നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍എസ്എസ്) എന്നിവയെല്ലാം നെഹ്‌റു കോളജ് ഓഫ് ഫാര്‍മസിയുടെ മറ്റ് വിശേഷണങ്ങളില്‍ ചിലത് മാത്രം. 

നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള മെഡിക്കൽ കോളജായ പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ ഫാര്‍മസി വിദ്യാര്‍ഥികൾക്ക് പ്രാക്ടിക്കൽ ട്രെയിനിങ്ങും നൽകുന്നു. ശക്തമായ നൈതികതയും പാരിസ്ഥിതിക ബോധ്യങ്ങളുമുള്ള പ്രഫഷണലുകളും ഗവേഷകരുമായി വിദ്യാര്‍ഥികളെ രൂപപ്പെടുത്തുന്ന മികവിന്റെ കേന്ദ്രമായി മാറുകയെന്നതാണ് നെഹ്‌റു കോളജ് ഓഫ് ഫാര്‍മസിയുടെ ലക്ഷ്യം.

കോഴ്‌സുകള്‍

മരുന്ന് നിര്‍മ്മാണ വ്യവസായത്തിന്റെയും ആരോഗ്യപരിചരണ, വിദ്യാഭ്യാസ, ഗവേഷണ മേഖലകളുടെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ചിട്ടപ്പെടുത്തിയ സ്‌പെഷ്യലൈസേഷനുകളുള്ള ബി.ഫാം, എം.ഫാം, ഡി. ഫാം, ഫാം. ഡി കോഴ്‌സുകളാണ് നെഹ്‌റു കോളജ് ഓഫ് ഫാര്‍മസിയിലുള്ളത്. 

അക്കാദമിക സിലബസിന് പുറമേ വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക, യുകെ എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റത്തിന് ആവശ്യമായ ടോഫല്‍, ഐഇഎല്‍ടിഎസ് പരീക്ഷകള്‍ വിജയിക്കാനുള്ള പരിശീലനവും നല്‍കി വരുന്നു. പഠിക്കുന്ന അവസരത്തില്‍ തന്നെ വിദ്യാര്‍ഥികളുടെ വിദേശ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് നെഹ്‌റു കോളജ് ചിറകുകള്‍ നല്‍കുന്നു. 

ഫാം. ഡി

ക്ലിനിക്കല്‍ ഗവേഷണം, ബയോഅവയ്‌ലബിലിറ്റി, ഫാര്‍മക്കോവിജിലന്‍സ്, ഫാര്‍മസി പ്രാക്ടീസുകള്‍, ക്ലിനിക്കല്‍ ഫാര്‍മസി, ക്ലിനിക്കല്‍ ഫാര്‍മക്കോളജി എന്നിങ്ങനെ പല വിധ മേഖലകളില്‍ തീവ്ര പരിശീലനം നല്‍കുന്ന ആറു വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സാണ് ഡോക്ടര്‍ ഓഫ് ഫാര്‍മസി അഥവാ ഫാം.ഡി. ക്ലിനിക്കല്‍, കമ്മ്യൂണിറ്റി അധിഷ്ഠിത തിയറി ക്ലാസുകളും ഡോക്ടര്‍മാരോടൊപ്പമുള്ള ആശുപത്രി വാര്‍ഡ് സന്ദര്‍ശനങ്ങളുമെല്ലാം അടങ്ങുന്നതാണ് അഞ്ച് വര്‍ഷത്തെ പഠനം. 

ഒരു വര്‍ഷം സ്റ്റൈപന്‍ഡോടു കൂടി ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പും ചെയ്യണം. നെഹ്‌റു കോളജ് ഓഫ് ഫാര്‍മസിയിലെ ഫാം.ഡി വിദ്യാര്‍ഥികള്‍ക്ക് കോളജിന്റെ തന്നെ 1250 ബെഡുകളുള്ള പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള സൗകര്യം ലഭിക്കും.

വിവിധ രോഗങ്ങള്‍ക്കായുള്ള മരുന്നുകളെ കുറിച്ച് വിശദമായി പഠിക്കുന്ന ഫാം.ഡി ബിരുദധാരികള്‍ മരുന്നിന്റെ പ്രതികൂല പ്രതിപ്രവര്‍ത്തനങ്ങളെ കുറിച്ചും മരുന്ന് വിതരണ സംവിധാനത്തെയും മരുന്നിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചും ഫാര്‍മക്കോതെറാപ്പിയെയും കുറിച്ചെല്ലാം ആഴത്തില്‍ മനസ്സിലാക്കുന്നു. പരിശീലനത്തിന്റെ ഭാഗമായി ഓരോ രോഗിക്കും നല്‍കേണ്ട മരുന്നിന്റെ കൃത്യമായ ഡോസിനെ പറ്റിയും ഇവര്‍ക്ക് അവബോധമുണ്ടാകുന്നു.

രോഗിക്കും ഡോക്ടര്‍ക്കും ഇടയിലുള്ള നിര്‍ണ്ണായക കണ്ണിയാണ് ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്. മരുന്നുകളെ കുറിച്ചുള്ള വിവരങ്ങള്‍ രോഗിക്ക് നല്‍കുന്നതില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് മുഖ്യ പങ്ക് വഹിക്കുന്നു. 

ആരോഗ്യത്തെയും പോഷണത്തെയും കുറിച്ചെല്ലാം ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ കസ്റ്റഡിയും തയ്യാറാക്കലും വിതരണവുമായും ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തെ പരമ്പരാഗത ഫാര്‍മസി വിദ്യാഭ്യാസ രീതികളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ഫാം. ഡി പോലുള്ള കോഴ്‌സുകള്‍. 

ബി. ഫാം

ബാച്ചിലര്‍ ഓഫ് ഫാര്‍മസി എന്ന നാലു വര്‍ഷ ബിരുദ കോഴ്‌സ് ബി.ഫാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. മരുന്ന് നിര്‍മ്മാണം, ആശുപത്രി/ ക്ലിനിക്കല്‍/ കമ്മ്യൂണിറ്റി ഫാര്‍മസി, മരുന്ന് നിര്‍മ്മാണത്തിനുള്ള ഗവേഷണം, ബയോടെക്‌നോളജി, ഗുണനിലവാര നിയന്ത്രണം എന്നിവയെല്ലാം ബി.ഫാം കോഴ്‌സ് കൈകാര്യം ചെയ്യുന്നു. 

പുതിയ മരുന്നുകളുടെ ചേരുവകള്‍ കണ്ടെത്തുന്ന ഫോര്‍മുലേഷന്‍ ഡവലപ്‌മെന്റ്, അനലറ്റിക്കല്‍ റിസര്‍ച്ച്. കമ്മ്യൂണിറ്റി/ഹോസ്പിറ്റല്‍ ഫാര്‍മസി, മരുന്നുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള റഗുലേറ്ററി അഫേഴ്‌സ്, ഫാര്‍മക്കോവിജിലന്‍സ്, മെഡിക്കല്‍ കോഡിങ്, മെഡിക്കല്‍ ഫാര്‍മക്കോളജിസ്റ്റ് എന്നിങ്ങനെ നിരവധി കരിയര്‍ മേഖലകള്‍ ബി.ഫാം പഠിച്ചവരെ കാത്തിരിക്കുന്നു.

എം.ഫാം, ഫാം.ഡി, ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ എംബിഎ എന്നിങ്ങനെ ഉപരി പഠന സാധ്യതകളും ബി.ഫാംകാര്‍ക്ക് മുന്നിലുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്സ് /കംപ്യൂട്ടര്‍ സയന്‍സ് കോമ്പിനേഷനില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസ്സായവര്‍ക്ക് ബി.ഫാം പഠനത്തിന് അപേക്ഷിക്കാം. നെഹ്‌റു കോളജ് ഓഫ് ഫാര്‍മസിയില്‍ 100 സീറ്റുകളാണ് ബി.ഫാമിനുള്ളത്.

എം. ഫാം

ഫാര്‍മസി പഠനവുമായി ബന്ധപ്പെട്ട ബിരുദാനന്തരബിരുദ കോഴ്‌സാണ് രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ഫാര്‍മസി അഥവാ എം.ഫാം. ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളില്‍ കഴിവ് തെളിയിക്കാനും അറിവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ കോഴ്‌സ് സയന്റിഫിക്ക് ഓഫീസര്‍മാര്‍, റിസര്‍ച്ച് അസോസിയേറ്റുകള്‍, പ്രഫഷണല്‍ കോളജുകളിലെ അധ്യാപകര്‍ തുടങ്ങിയ തൊഴില്‍ മേഖലകളിലേക്ക് കടന്ന് ചെല്ലാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു. 

നിര്‍മ്മിച്ച മരുന്നുകളുടെ ശുദ്ധതയും ശക്തിയും വിലയിരുത്തുകയാണ് ലാബുകളില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളുടെ മുഖ്യ ഉത്തരവാദിത്തം. ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്‌നോളജി വകുപ്പ്, ഐസിഎംആര്‍ പോലുള്ള ഗവേഷണ സംഘടനകളിലും വകുപ്പുകളിലുമായി ഉയര്‍ന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യാന്‍ എം.ഫാം വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. 

സ്വകാര്യ മരുന്ന് നിര്‍മ്മാണ കമ്പനികളിലും ലാബുകളിലുമെല്ലാം മികച്ച അവസരങ്ങള്‍ ഇവര്‍ക്കുണ്ട്. സ്വന്തമായി മരുന്ന് നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നവരും നിരവധി. ഹെര്‍ബല്‍ മരുന്ന് നിര്‍മ്മാണവും വികസനവും, മറ്റ് ഗവേഷണ വികസന ജോലികള്‍, അനലറ്റിക്കല്‍ കെമിസ്റ്റ്, പ്രൊഡക്ഷന്‍ കെമിസ്റ്റ്, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍, റഗുലേറ്ററി അഫേഴ്‌സ് എന്നിങ്ങനെ എം.ഫാം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ നീളുകയാണ്. 

കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബി.ഫാം ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കാണ് എം.ഫാം പഠനത്തിന് യോഗ്യത ലഭിക്കുക. ഫാർമസ്യൂടിക്സ്, ഫാര്‍മക്കോഗ്നസി, ഫാര്‍മസി പ്രാക്ടീസ്, എന്നിവയില്‍ നെഹ്‌റു കോളജ് ഓഫ് ഫാര്‍മസി എംഫാം കോഴ്‌സുകള്‍ നല്‍കുന്നു. 

ഡി. ഫാം

ഫാര്‍മസിയുമായി ബന്ധപ്പെട്ട രണ്ട് വര്‍ഷ ബിരുദ ഡിപ്ലോമ കോഴ്‌സാണ് ഡിപ്ലോമ ഇന്‍ ഫാര്‍മസി അഥവാ ഡി. ഫാം. മരുന്ന് നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കോഴ്‌സ് സഹായിക്കും. ഡി. ഫാം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് രജിസ്റ്റേഡ് ഫാര്‍മസിസ്റ്റായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യാന്‍ സാധിക്കും.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്സ് കോമ്പിനേഷനില്‍ പ്ലസ് ടു പാസ്സായവര്‍ക്ക് ഡി. ഫാമിന് പ്രവേശനം നേടാം. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും കീഴില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടതാണ് നെഹ്‌റു കോളജ് ഓഫ് ഫാര്‍മസിയിലെ ഡി.ഫാം കോഴ്‌സ്. ഒരു വര്‍ഷം 60 പേര്‍ക്കാണ് പരമാവധി പ്രവേശനം. 

ഡിഫാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് കീഴിലുള്ള ഫാര്‍മസിസ്റ്റായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇവര്‍ക്ക് മെഡിക്കല്‍ സ്റ്റോര്‍ തുറക്കാനും രജിസ്‌റ്റേഡ് ഫാര്‍മസിസ്റ്റായി പ്രാക്ടീസ് ചെയ്യാനുമുള്ള അനുമതി ലഭിക്കും. എന്നാല്‍ യൂറോപ്പ് പോലുള്ള ചില ഭാഗങ്ങളില്‍ ഇപ്പോഴും നമ്മുടെ ഫാര്‍മസി ബിരുദം അംഗീകരിക്കാറില്ല, അല്ലെങ്കില്‍ വീണ്ടും 2 വര്‍ഷത്തെ അധിക കോഴ്സ് അവശ്യമായി വരാം. അതിനാല്‍ കോഴ്സ് പഠിച്ചാലും എവിടെ ജോലി ചെയ്യാനാണ് എന്നതിന് മുന്‍ തൂക്കം നല്‍കി പഠിക്കേണ്ടി വരാം. 

മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ്, ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍, കെമിസ്റ്റ്, ഫാര്‍മസിസ്റ്റ്, ക്വാളിറ്റി അനലിസ്റ്റ്, മെഡിക്കല്‍ റപ്രസന്റേറ്റീവുകള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകള്‍ എന്നീ നിലകളിലും ഡി.ഫാം കാര്‍ക്ക് ജോലി ചെയ്യാം.  വിശദവിവരങ്ങൾക്ക് വിളിക്കുക : 9656000005, 9605771555  Email: office@ncerc.ac.in, admissions@ncerc.ac.in

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !