മലപ്പുറം;ജില്ലയിൽ സി.യു.ഇ.ടി പരീക്ഷ എഴുതിയ 600 ലധികം വിദ്യാർത്ഥികൾക്ക് മികച്ച വിജയം.
രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലേക്ക് ബിരുദ പ്രവേശനത്തിനായി കേന്ദ്ര സർക്കാർ നടത്തിയ കോമൺ യൂണിവേഴ്സി എൻട്രസ് പരീക്ഷയിൽ ജില്ലയിൽ നിന്നും പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് മികച്ച വിജയം.'വിങ്സ് മലപ്പുറം'എന്ന പേരിൽ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച സൗജന്യ കോച്ചിങ് പ്രോഗ്രാമിലൂടെ പരിശീലനം നേടിയ 600 ലധികം വിദ്യാർത്ഥികളാണ് 60 പെർസെന്റൈൽന് മുകളിൽ സ്കോർ നേടി മികച്ച പ്രകടനം കാഴ്ച വെച്ചത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 1100 വിദ്യാർത്ഥികൾക്കാണ് 11 കേന്ദ്രങ്ങളിലായി ജില്ലാ പഞ്ചായത്ത് പ്രത്യേക പരിശീലനം നൽകിയിരുന്നത് . ഇവരിൽ 600 ലധികം വിദ്യാർഥികൾക്കും 60 പെർസെന്റൈൽന് മുകളിൽ സ്കോർ ലഭിച്ചത് ശ്രദ്ധേയമായ നേട്ടമാണ്. ഇതോടെ ഈ വർഷവും സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ കേന്ദ്ര സർവകലാശാലകളിലേക്ക് യോഗ്യത നേടുന്ന ജില്ലയെന്ന ഖ്യാതിയും മലപ്പുറത്തിന് സ്വന്തമായി.
പരീക്ഷ എഴുതിയ 11ലധികം വിദ്യാർത്ഥികൾക്ക് വിവിധ പേപ്പറുകളിൽ 100 പേർസന്റൈൽ സ്കോർ ലഭ്യമായിട്ടുണ്ട്. 149 വിദ്യാർത്ഥികൾക്ക് 95 പേർസന്റൈൽന് മുകളിലും, 332 വിദ്യാർത്ഥികൾക്ക് 80 പേർസന്റൈൽന് മുകളിലും സ്കോർ ലഭിച്ചു. 70 പേർസന്റൈന് മുകളിൽ സ്കോർ ലഭിച്ച വിദ്യാർത്ഥികൾ 500ൽ അധികമാണ്.80 പേർസന്റൈൽന് മുകളിൽ സ്കോർ ലഭിച്ച വിദ്യാർഥികൾക്ക് ഇന്ത്യയിലെ പ്രധാന യൂണിവേഴ്സിറ്റികളിൽ തന്നെ പ്രവേശനം ലഭിക്കും.
കഴിഞ്ഞവർഷവും ജില്ലാ പഞ്ചായത്ത് സി.യു.ഇ.ടി പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം നൽകിയതിലൂടെ 200ൽ അധികം വിദ്യാർത്ഥികൾ വിവിധ കേന്ദ്ര സർവ്വകലാശാലകളിൽ പ്രവേശനം നേടിയിരുന്നു. ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻറ് അഡോളസെന്റ് സെല്ലിന്റെ സഹകണരത്തോടുകൂടിയാണ് ജില്ലാ പഞ്ചായത്ത് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.
മികച്ച വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മായിൽ മുത്തേടം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ് എന്നിവർ അഭിനന്ദിച്ചു.
ഉയർന്ന സ്കോർ ലഭിച്ച വിദ്യാർത്ഥികൾ സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുള്ള അപേക്ഷ എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്നും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ജില്ലാ പഞ്ചായത്ത് നൽകുമെന്നും പ്രസിഡൻറ് എം കെ റഫീഖ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.