കടനാട് ഗ്രാമപഞ്ചായത്ത് 14-ആം വാർഡ് മെമ്പർ റീത്ത ജോർജിന്റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി മാനത്തൂരിൽ സംഘടിപ്പിച്ച ആധാർ മേളയും സൗജന്യ മെഡിക്കൽ ക്യാമ്പും സമാപിച്ചു.

പാലാ;കടനാട് ഗ്രാമപഞ്ചായത്ത് പിഴക് 14 ആം വാർഡിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ ആധാർ മേള സമാപിച്ചു.കടനാട് പിഴക് വാർഡ് മെമ്പർ റീത്ത ജോർജ് നേതൃത്വം കൊടുത്ത് രണ്ടു ദിവസങ്ങളിലായി 21,22 തീയതികളിൽ നടത്തിയ ആധാർ മേളയിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു.

മാനത്തൂർ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരുപാടി മാനത്തൂർ പള്ളി വികാരി ഫാദർ കുര്യൻ കോട്ടയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.കോട്ടയം തപാൽ ഡിവിഷൻ ഉദ്യോഗസ്ഥരായ എബി ബേബി,രാജിമോൾ വി എസ്,മുഹമ്മദ് റാഫീഖ്,ജാസ്മിൻ,റിനോ തുടങ്ങിയവർ നൂറുകണക്കിന് ആളുകളുടെ  ആധാർ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ചു.
രണ്ടു  ദിവസങ്ങളിലായി നടത്തിയ ആധാർ മേളയോടൊപ്പം കടനാട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തിൽ 150 -ഓളം ആളുകളുടെ ഷുഗർ,ബിപി സൗജന്യ പരിശോധനയും നടന്നു.
ആരോഗ്യ പ്രവർത്തക ശ്രുതി,ആശ പ്രവർത്തക ലേഖ,എന്നവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.ജോളി കുര്യാക്കോസ്,റാണി ഇരുവേലിൽ,അനിത,തുടങ്ങിയവരും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !