തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളില്‍ ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വേദനയും രോഷവും പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. എങ്ങനെയാണ് ആളുകള്‍ക്ക് സ്ത്രീകളോട് ഇങ്ങനെ മനുഷ്യത്വരഹിതവും ക്രൂരമായി പെരുമാറാന്‍ കഴിയുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.
കൊടുംക്രൂരതയാണ് നടന്നത്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഏജന്‍സികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും, കുറ്റവാളികളെ പിടികൂടി കര്‍ശന ശിക്ഷ ഉറപ്പാക്കണം. അങ്ങനെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ആത്മവിശ്വാസം ഉറപ്പു വരുത്തണം. സ്ത്രീകളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ പൂർണ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി.
പ്രായപൂർത്തിയാകാത്ത ആളാണ് പിടിയിലായത്. ഇതോടെ സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.