വൈക്കം;വെള്ളുരിൽ റെയിൽവേ പാലത്തിനു സമീപം മൂവാറ്റുപുഴയാറിനു സമീപം തീരം ഇടിഞ്ഞു അപകടഭീക്ഷണിയിൽ.
കോട്ടയം ജില്ലയിലെ വെള്ളൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്ന് വെള്ളൂർ റെയിൽവേ പാലത്തിന് സമീപം മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞു താഴ്ന്ന് അപകടം.
നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള ആറിന്റെ തീര പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധിപേർ തീരമിടിഞ്ഞതിനെത്തുടർന്ന് അധികൃതരോട് ആശങ്ക പങ്കുവെച്ചു.നിലവിൽ ആറിന്റെ തീരത്തെ സ്ഥിതി ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ പറഞ്ഞു.തുടർനടപടികൾക്കായി വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമെന്നും നികിതകുമാർ പറഞ്ഞു.ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി അപകട ഭീഷണി നിലനിക്കുന്ന തീരത്തെ വ്യാപാര സ്ഥാപനത്തിന്റെയും വീടിന്റെയും സുരക്ഷ വിലയിരുത്തി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.