ബസിടിച്ച്‌ റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരൻ്റെ തലയിലൂടെ ചക്രം കയറിയിറങ്ങി ദാരുണാന്ത്യം

കോട്ടയം: ചിങ്ങവനത്ത് കെ.എസ്.ആര്‍.ടി.സി. ബസിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു.

ചിങ്ങവനം മൂലംകുളം ഭാഗത്ത് കൊച്ചു കല്ലുങ്കത്തറ വീട്ടില്‍ റിട്ട.കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായ കെ.എ.ജേക്കബാണ്(66) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30-ന് ചിങ്ങവനം കവലയിലായിരുന്നു അപകടം.

പരുത്തുംപാറ ഭാഗത്തുനിന്നുവന്ന സ്കൂട്ടര്‍ യാത്രികൻ റോഡ് മുറിച്ച്‌ ചിങ്ങവനം ചന്തയിലേക്ക് പോകുംവഴി കോട്ടയത്തുനിന്ന് അടൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജേക്കബിന്റെ തലയിലൂടെയാണ് ബസിന്റെ മുൻചക്രം കയറിയിറങ്ങിയത്.

സ്കൂട്ടറുമായി ബസ് 10 മീറ്ററോളം നിരങ്ങിനീങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ ജേക്കബ് മരിച്ചു. സ്ഥലത്തെത്തിയ ചിങ്ങവനം പോലീസ് ആംബുലൻസ് വിളിച്ച്‌ മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ചു. ബസ് ഡ്രൈവര്‍ കോതനല്ലൂര്‍ വടക്കെ കാവുംപുറത്ത് ഹരിദാസിനെ (50) പോലീസ് അറസ്റ്റുചെയ്തു. അപകടത്തെ തുടര്‍ന്ന് എം.സി.റോഡില്‍ എറെനേരം ഗതാഗതം മുടങ്ങി.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്‌.ഒ. ടി.ആര്‍.ജിജുവിന്റെ നേതൃത്വത്തിൻ പോലീസ് എറെ നേരം പരിശ്രമിച്ചാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്. അപകടത്തിന് കാരണമായ കെ.എസ്.ആര്‍.ടി.സി. ബസ് ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോള്‍ ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാരനായിരുന്നു മരിച്ച ജേക്കബ്. ഭാര്യ: ഓമനാ ജേക്കബ്. മക്കള്‍: അബി ജേക്കബ് (യു.കെ.), അജിത് ജേക്കബ് (ഖത്തര്‍). മരുമക്കള്‍: പ്രിറ്റി, നീനു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !