ന്യൂഡൽഹി; ഉത്തരേന്ത്യയിൽ കനത്തമഴയിലും മണ്ണിടിച്ചിലിലും പേമാരിയിലും പെട്ട് വിവിധ സ്ഥലങ്ങളിൽ 24 പേര് മരണപെട്ടു.പ്രധാന പല നഗരങ്ങളും വെള്ളത്തിലാണ്. റോഡുകളും കെട്ടിടങ്ങളും പ്രളയത്തിൽ മൂടിയപ്പോൾ വിവിധ സ്ഥലങ്ങളിൽ ആയിരങ്ങൾ ഒറ്റപെട്ടു.
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.ഹിമാചൽ പ്രദേശിലെ കുളുവിലും മണാലിയിലും ജനജീവിതം ദുസഹമായി. ടൂറിസ്റ്റ് കേന്ദ്രമായ മണാലി ഒറ്റപ്പെട്ടു. ഹിമാചലിൽ കുടുങ്ങികിടക്കുന്നവരിൽ 51 മലയാളികളുണ്ട്.
കളമശേരി മെഡിക്കൽ കോളജിൽ നിന്നു പോയ 17 സ്ത്രീകളും 10 പുരുഷൻമാരും അടക്കം 27 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം മണാലിയിൽ കുടുങ്ങിക്കിടക്കുന്നു.തൃശൂർ മെഡിക്കൽ കോളജിലെ 18 പേരടങ്ങുന്ന മെഡിക്കൽ വിദ്യാർഥികളുടെ സംഘവും ഹിമാചലിലുണ്ട്. ജൂൺ 27നാണ് ഇവർ യാത്രപോയത്.
മണാലിക്ക് സമീപം വര്‍ക്കല സ്വദേശി യാക്കൂബും കൊല്ലം സ്വദേശി സെയ്ദലിയും കുടുങ്ങികിടക്കുകയാണെന്നും ഇന്നലെ രാവിലെ മുതൽ ഇവരെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു.
കുളുവിലും മണാലിയിലും ഹിമാചൽ പ്രദേശിലും ഉണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി.നിരവധി വാഹനങ്ങളും ഒലിച്ചുപോയതായി സർക്കാർവൃത്തങ്ങൾ അറിയിച്ചു.41 വർഷത്തിനിടെ ഏറ്റവും കനത്ത മഴയാണു ഡൽഹിയിലുണ്ടായത് പല റോഡുകളും വെള്ളക്കെട്ടുകാരണം അടച്ചിട്ടു. ഡൽഹിയിൽ ഇന്നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
17 ട്രെയിനുകൾ റദ്ദാക്കി. 12 എണ്ണം വഴിതിരിച്ചുവിട്ടു. പ്രളയബാധിത പ്രദേശം നിരീക്ഷിക്കുന്നതിനായി ഡൽഹി സർക്കാർ 16 കൺട്രോൾ റൂമുകൾ തുറന്നിട്ടുള്ളതായി സർക്കാർ അറിയിച്ചു.ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യമാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.