ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷൻ ഓഫീസിനു പുറത്ത് ഖാലിസ്ഥാന്‍ ഭീകരവാദികളുടെ ആക്രമണം. മറ്റ് രാജ്യങ്ങളിലും ഖാലിസ്ഥാന്‍ ഭീകരവാദികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ ലണ്ടനിൽ നടന്ന സംഭവം ഏറെ ഗൗരവത്തോടെയാണ് ഗവണ്മെന്റ് കാണുന്നത്.
ആക്രമണത്തെ തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും ഇവർ രക്ഷപെട്ടു. ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെയുള്ള ഭീഷണിയിലും ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിലും ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ച സമയത്താണ് ഇത്തരത്തില്‍ ആക്രമണവുമായി ഖാലിസ്ഥാന്‍ വീണ്ടും രംഗത്ത് വരുന്നത്.
ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെയുള്ള സുരക്ഷഭീഷണിയുടെ പ്രശ്നം ഇന്ത്യ മുന്‍പ് ഉന്നയിച്ചിരുന്നു. ജൂലൈ 8ന് ലണ്ടനില്‍ നടന്ന ഖാലിസ്ഥാന്‍ അനുകൂല റാലിയില്‍ ഉയര്‍ന്നുവന്ന ഭീഷണികളുമായി ബന്ധപ്പെട്ടതാണ് ഇപ്പോൾ നടന്ന ആക്രമണം.
വിഷയത്തിൽ ഇന്ത്യ അപലപിച്ചു നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെയുള്ള കടന്നുകയറ്റം അംഗീകരിക്കാനാകില്ലന്നും ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഇന്ത്യൻ സർക്കാർ യുകെ സർക്കാരിനെ അറിയിച്ചു.
എന്‍ഐഎ തലയ്ക്ക് വിലയിട്ട ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ജൂണില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം എന്നത് ഏറെ ഗൗരവത്തോടെയാണ് ഇരു ഗവണ്മെന്റുകളും കാണുന്നത്.
ഭീകരന്‍ കൊല്ലപ്പെട്ടതു മുതല്‍ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ കാനഡ, യുഎസ്എ, യു.കെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ ലക്ഷ്യമിടുകയായണെന്ന് – വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു, സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. ടി.വി. നാഗേന്ദ്രപ്രസാദ് എന്നിവരെ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ ഭീഷണിപ്പെടുത്തുകയും ആക്രമണത്തിന് ലക്ഷ്യമിടുകയും ചെയ്തതായി ഇന്റർനാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ടിരുന്നു.
ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ മുന്‍പും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയും മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സുശീല്‍ കുമാറും ഇന്ത്യാ വിരുദ്ധരുടെ ഹിറ്റ്ലിസ്റ്റിലാണ്.
ഓസ്‌ട്രേലിയയിലെ ഖാലിസ്ഥാന്‍ ഭീകരവാദി ഷഹീദ് നിജ്ജാറിന്റെ കൊലയാളികളാണെന്ന് അടികുറിപ്പോടെ ഈ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യപകമായി പ്രചരിപ്പിച്ചിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.