ചൈന, ജപ്പാന്, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ എന്നിവയടക്കം 177 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ ആവശ്യമാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് റഷ്യയിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യക്കാര്‍ക്ക് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാം.
ഇന്ത്യ ഉള്‍പ്പെടെ 52 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാനാകുക.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസ അനുവദിക്കാന്‍ നാല് ദിവസമാണ് വേണ്ടത്. വിസ ലഭിക്കാന്‍ അപേക്ഷകര്‍ 40 ഡോളര്‍ (ഏകദേശം 3300 രൂപ) ആണ് കോണ്‍സുലാര്‍ ഫീസ് നല്‍കേണ്ടത്.
വിനോദസഞ്ചാരം, ബിസിനസ് ട്രിപ്പുകള്‍ എന്നിവയ്ക്ക് ഇവിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാം. ഒറ്റത്തവണ മാത്രം പ്രവേശനാനുമതിയുള്ള വിസയുടെ കാലാവധി 60 ദിവസമാണ്. ഈ വിസ ഉപയോഗിച്ച് 16 ദിവസം വരെ രാജ്യത്ത് താമസിക്കാനാകും.
അടുത്തിടെ പുറത്തിറക്കിയ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് 2023 ല്‍ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയില്‍ ഇന്ത്യ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് നിലവില്‍ 57 രാജ്യങ്ങളിലേക്ക് വിസാ രഹിത അല്ലെങ്കില്‍ ഓണ്‍ അറൈവല്‍ വിസാ രീതിയില്‍ പ്രവേശിക്കാനാകും.
ഗള്‍ഫ് രാജ്യങ്ങളായ ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ ആവശ്യമില്ല. ഇതോടെ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് തടസ്സരഹിതമായ പ്രവേശനം സാധ്യമാണ്. മീഡില്‍ ഈസ്റ്റില്‍ ഇറാന്, ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.