ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ കഴിവിനെ പരിഗണിക്കാതെ ഭാഷയുടെ അടിസ്ഥാനത്തില്‍ കാണിക്കുന്ന അവഗണനയാണ് ഏറ്റവും വലിയ അനീതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാതൃഭാഷാടിസ്ഥാനത്തില്‍ പഠന നിലവാരം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നാഷണല്‍ എജ്യുക്കേഷൻ പോളിസി (NEP)യുടെ വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത കുട്ടികളെ അവഗണിക്കുകയാണ്. പല വികസിത രാജ്യങ്ങളും അവരുടെ പ്രാദേശിക ഭാഷകള്‍ക്ക് മുൻതൂക്കം നല്‍കുന്നുണ്ട്. മിക്ക രാജ്യങ്ങളും മാതൃഭാഷയാണ് ഉപയോഗിക്കുന്നത്.
ഇതിന് ഏറ്റവും ഉത്തമമായ ഉദാഹരണം യൂറോപ്പാണ്. എന്നാല്‍, ഇന്ത്യയില്‍ അങ്ങനെയല്ല വ്യത്യസ്തമായ ഭാഷകളുടെ ഒരു നിര ഉണ്ടായിരുന്നിട്ടും അവയെ പിന്നോക്ക ഭാഷയായി കണക്കാക്കുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത കുട്ടികളുടെ കഴിവിനെയും അവഗണിക്കുകയാണ്.
എന്നാല്‍ ഇപ്പോള്‍ നമ്മുടെ രാജ്യത്തിന് ഈ രീതിയില്‍ നിന്നും ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ 12 ഇന്ത്യൻ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത വിദ്യാഭ്യാസ, നൈപുണ്യ പാഠ്യപദ്ധതി പുസ്തകങ്ങളാണ് പ്രകാശനം ചെയ്തിരിക്കുന്നത്. സാമൂഹ്യശാസ്ത്രം മുതല്‍ എഞ്ചിനീയറിംഗ് വരെയുള്ള വിഷയങ്ങള്‍ ഇനി ഇന്ത്യൻ ഭാഷകളില്‍ പഠിപ്പിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഭാഷയില്‍ ആത്മവിശ്വാസമുണ്ടാകുമ്ബോള്‍, അവരുടെ കഴിവുകളും ഉയര്‍ന്നുവരും.സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി ഭാഷയെ രാഷ്‌ട്രീയവത്കരിക്കാൻ ശ്രമിക്കുന്നതും ശരിയായ നടപടിയല്ല.
എല്ലാ ആഗോള റാങ്കിംഗിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാൻസിബാറിലും അബുദാബിയിലും രണ്ട് ഐഐടി കാമ്ബസുകളും ഉടൻ തുറക്കും.
വിദ്യാഭ്യാസ ആവാസവ്യവസ്ഥയില്‍ വരുന്ന നല്ല മാറ്റങ്ങള്‍ കാരണം പല ആഗോള സര്‍വകലാശാലകളും തങ്ങളുടെ കാമ്ബസുകള്‍ ഇന്ത്യയില്‍ തുറക്കാൻ തയ്യാറാണെന്നും രണ്ട് ഓസ്‌ട്രേലിയൻ സര്‍വകലാശാലകള്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ കാമ്ബസുകള്‍ തുറക്കാൻ പോകുകയാണ്'-പ്രധാനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.