അഡ്ലെയ്ഡ്: ഫുട്ബോളിന്റെ ചരിത്രത്തിലേക്കാണ് മൊറോക്കോ വനിതാ താരം നൗഹൈല ബെന്‍സിന പന്ത് തട്ടിയത്. ഫിഫ വനിതാ ലോകകപ്പ് പോരാട്ടത്തില്‍ ഹിജാബ് ധരിച്ച് പന്ത് തട്ടുന്ന ആദ്യ താരമെന്ന അനുപമ റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്.
ഇത്തരത്തിലുള്ള മത ചിഹ്നങ്ങള്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഉപയോഗിക്കുന്നതിനു നേരത്തെ ഫിഫ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ നിയമം മാറ്റി. ഇതോടെ ഹിജാബ് ധരിച്ച് വനിതാ താരങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങാനും തുടങ്ങി.
എന്നാല്‍ ഫിഫ ലോകകപ്പ് പോരാട്ടത്തില്‍ ആദ്യമായാണ് ഒരു താരം ഹിജാബ് ധരിച്ചിറങ്ങുന്നത്. ദക്ഷിണ കൊറിയക്കെതിരായ പോരാട്ടത്തില്‍ പ്രതിരോധ താരമായ ബെന്‍സിന ഹിജാബ് ധരിച്ചാണ് കളിച്ചത്.
മത്സരത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനു അവര്‍ കൊറിയയെ അട്ടിമറിച്ച് വനിതാ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ചരിത്രമെഴുതി.
ഇതാദ്യമായാണ് മൊറോക്കോ വനിതാ ടീം ലോകകപ്പ് കളിക്കുന്നത്. വനിതാ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ രണ്ടാം സ്ഥാനത്തെത്തി കഴിഞ്ഞ വര്‍ഷം ടീം ചരിത്രമെഴുതിയിരുന്നു.
പിന്നാലെയാണ് ലോകകപ്പിനെത്തിയത്. ആദ്യ മത്സരത്തില്‍ ജര്‍മനിയോട് 6-0ത്തിന്റെ വമ്പന്‍ തോല്‍വിയാണ് അവര്‍ ഏറ്റുവാങ്ങിയത്. മത്സരത്തില്‍ പക്ഷേ ബെന്‍സിന കളിച്ചിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.